സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: നടി കാവ്യാ മാധവന്റെ അമ്മയെ ചോദ്യം ചെയ്ത പൊലീസ്, കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചേക്ക...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: നടി കാവ്യാ മാധവന്റെ അമ്മയെ ചോദ്യം ചെയ്ത പൊലീസ്, കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.കാവ്യ നല്കിയ മൊഴികളില്‍ അവ്യക്തതയുണ്ടെന്നും അതുകൊണ്ടു പൊലീസ് കേന്ദ്രത്തില്‍ വിളിത്തുവരുത്തി ചോദ്യംചെയ്യാനാണ് ആലോചനയെന്നുമാണ് അറിയുന്നത്.
ഇന്നലെ ദിലീപിന്റെ വീട്ടില്‍ വച്ചാണ് കാവ്യയെ ആറു മണിക്കൂര്‍ ചോദ്യം ചെയ്തത്. ആറു മണിക്കൂറോളം ചോദ്യം ചെയ്തിട്ടും അന്വേഷക സംഘത്തിനു വ്യക്തത കൈവന്നില്ലെന്നു പറഞ്ഞാല്‍, കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നു തന്നെയാണ്.
സമാനമായി ചോദ്യം ചെയ്തു വിട്ടയച്ച ശേഷമായിരുന്നു ദിലീപിനെ വീണ്ടും ചോദ്യം ചെയ്തതും അറസ്റ്റു ചെയ്തതും.
ഇന്നലെ പല ചോദ്യങ്ങളോടും കാവ്യ വ്യക്തമായി പ്രതികരിച്ചില്ല. ദിലീപിനെ എന്തിനാണ് പിടിച്ചു ജയിലിലിട്ടിരിക്കുന്നതെന്നു അന്വേഷക സംഘത്തോടു ചോദിക്കുകയും ചെയ്തു. ചില ഘട്ടങ്ങളില്‍ കാവ്യ വൈകാരികമായാണ് പ്രതികരിച്ചത്. ഇതിനു പക്ഷേ, പൊലീസ് അധികം ശ്രദ്ധ കൊടുത്തില്ല.
വൈകാരിക വിക്ഷോഭം അടങ്ങാന്‍ സമയം കൊടുത്തായിരുന്നു ചോദ്യം ചെയ്യല്‍. പള്‍സര്‍ സുനി എന്തിനു കാവ്യ നടത്തുന്ന സ്ഥാപനത്തിലെത്തിയെന്ന ചോദ്യത്തിന് അവിടെ വന്നതായി തനിക്കറിയില്ലെന്നായിരുന്നു കാവ്യയുടെ മറുപടി.
എന്നാല്‍, കാവ്യയുടെ സ്ഥാപനത്തിലേക്കു സുനി കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ എതിര് വശത്തെ കടയുടെ സിസി ടിവിയില്‍ നിന്നു പൊലീസിനു കിട്ടിയിട്ടുണ്ട്. ഇതു തന്നെ കാവ്യയുടെ വാദങ്ങള്‍ പൊളിക്കാന്‍ പോന്ന തെളിവായി പൊലീസ് കരുതുന്നു.
കാവ്യയില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഡിജിപി ലോക്നാഥ് ബഹ്റയെ അറിയിച്ചു. അദ്ദേഹം മുഖ്യമന്ത്രിക്കു കാര്യങ്ങള്‍ വിശദീകരിച്ചതായാണ് അറിയുന്നത്. ഇത്രയുമായെങ്കില്‍ ഗുരുതരമായ ചിലതുണ്ടെന്നു വ്യക്തമാണ്.
Keywords: Kavya Madhavan, Dileep, Crime, Shyamala Madhavan
COMMENTS