ഡര്‍ബി: ന്യൂസിലന്‍ഡിനെതിരെ 186 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ വനിതകളുടെ ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു. പത്തു പോയിന്റുമായ...
ഡര്‍ബി: ന്യൂസിലന്‍ഡിനെതിരെ 186 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ വനിതകളുടെ ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു.
പത്തു പോയിന്റുമായി ഇന്ത്യ ഇതോടെ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ജൂലായ് 18 ന് ഇംഗ്ലണ്ട് ആദ്യ സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. രണ്ടാം സെമിയില്‍ ജൂലായ് 20 ന് ഓസ്ട്രേലിയയെ ഇന്ത്യ നേരിടും.
ക്യാപ്ടന് മിഥാലി (109)യുടെ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ 265 റണ്‍സ് എടുത്തിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍ (60), വേദാ കൃഷ്ണമൂര്‍ത്തി (70) എന്നിവരുടെ പിന്തുണയോടെയായിരുന്നു മിഥാലി രാജ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്.
മറുപടിക്കിറങ്ങിയ ന്യൂസിലാന്‍ഡ് 25.3 ഓവറില്‍ 79 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക് വാദ് (5/15), ദീപ്തി ശര്‍മ്മ (2/26), ഝുലന് ഗോസ്വാമി (1/14), ശിഖ പാണ്ഡെ (1/12) പൂനം യാദവ് (1/12) കിവികളെ എറിഞ്ഞിട്ടത്.
Keywords: India, Womens cricket, Mithali Raj
COMMENTS