കൊല്ലം: ഏതു സമയത്തും നാട്ടുകാര്‍ക്ക് ഓടിച്ചെന്ന് സഹായം തേടേണ്ട നേതാവാണ് എപ്പോഴും എംഎല്‍എ. എന്നാല്‍, കൊല്ലം എംഎല്‍എ മുകേഷിനെ പ്രതിഷേധക്...
കൊല്ലം: ഏതു സമയത്തും നാട്ടുകാര്‍ക്ക് ഓടിച്ചെന്ന് സഹായം തേടേണ്ട നേതാവാണ് എപ്പോഴും എംഎല്‍എ. എന്നാല്‍, കൊല്ലം എംഎല്‍എ മുകേഷിനെ പ്രതിഷേധക്കാരില്‍ നിന്നു രക്ഷിക്കാന്‍ സുരക്ഷാ കോട്ട തന്നെ ഒരുക്കിയിരിക്കുകയാണ് പൊലീസ്.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ സഹായിക്കാന്‍ മുകേഷ് മുന്‍കൈയെടുത്തുവെന്ന സംശയത്തെ തുടര്‍ന്ന് എംഎല്‍എയ്ക്കെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ദിലീപ് പല വട്ടം മുകേഷിനെ ഫോണില്‍ വിളിച്ചതായും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മുകേഷിനെതിരേ ജനരോഷം ഉയര്‍ന്നത്.
ഇന്നലെ കൊല്ലത്ത് ഒരു ചങ്ങിടങ്ങില് പങ്കെടുക്കാനെത്തിയ മുകേഷിന് മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും പോലും ഇല്ലാത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. എം.എല്‍.എ. എന്ന നിലയില്‍ മുകേഷിന്റെ ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിക്കുന്ന സുവനീറിന്റെ പ്രകാശനമായിരുന്നു ചടങ്ങ്. കൊല്ലം പ്രസ് ക് ളബിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.
കോണ്‍ഗ്രസ്, ബി.ജെ.പി. പ്രവര്‍ത്തകര്‍ എംഎല്‍എയ്ക്കു നേരേ പ്രതിഷേധപ്രകടനം നടത്തുമെന്നു ഭയന്നായിരുന്നു സുരക്ഷ. ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള അമ്പതോളം പൊലീസുകാരാണ് എംഎല്‍എയ്ക്കു സുരക്ഷ ഒരുക്കാന്‍ ജാഗരൂകരായി ഉണ്ടായിരുന്നത്. ഇതിനു പുറമേ രണ്ട് ഇടിവണ്ടി നിറയെ എ.ആര്. ക്യാമ്പിലെ പൊലീസുകാരും രണ്ടു വണ്ടി നിറയെ എസ്കോര്‍ട്ട് പൊലീസ് വേറെയു സുരക്ഷാ ചുമതലയിലുണ്ടായിരുന്നു.
മുകേഷ് ഒരു വര്‍ഷം കൊണ്ടു നടപ്പാക്കയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിവരിക്കുന്ന സുവനീര്‍ സിനിമാ മാസികയുടെ കെട്ടിലും മട്ടിലുമാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇത്രയും സന്നാഹമൊരുക്കിയിരുന്നുവെങ്കിലും മുകേഷിനെതിരേ പ്രതിഷേധിക്കാന്‍ ആരും വന്നതുമില്ല.
Keywords: security personnel, MLA, MLA Mukesh , Kollam, Dileep Kollam Press Club, Congress, BJP, policemen, film magazine
COMMENTS