സുരക്ഷാകാരണങ്ങളാല്‍ ദിലീപിനെ കോടതിയില്‍ ഹാജരാക്കയില്ല. പകരം, വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ദിലീപുമായി കോടതി സംസാരിച്ചത് കൊച്ചി: നടി...
സുരക്ഷാകാരണങ്ങളാല്‍ ദിലീപിനെ കോടതിയില്‍ ഹാജരാക്കയില്ല. പകരം, വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ദിലീപുമായി കോടതി സംസാരിച്ചത്
കൊച്ചി: നടിയെ ഓടുന്ന വാഹനത്തിലിട്ടു പീഡിപ്പിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ കസ്റ്റഡി കാലാവധി ഓഗസ്റ്റ് എട്ടുവരെ നീട്ടി.
ഹെക്കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ വിചാരണക്കോടതിയായ അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് നടന്റെ റിമാന്‍ഡ് കാലാവധി നീട്ടിയത്.
സുരക്ഷാകാരണങ്ങളാല്‍ ദിലീപിനെ കോടതിയില്‍ ഹാജരാക്കയില്ല. പകരം, വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ദിലീപുമായി കോടതി സംസാരിച്ചത്.
ഈമാസം പത്തിനാണ് ദിലീപിനെ പോലീസ് അറസ്റ്റു ചെയ്തത്. 11 നാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. അന്നു 14 ദിവസത്തേക്ക് കോടതി നടനെ റിമാന്‍ഡ് ചെയ്തിരുന്നു. ഇന്ന് റിമാന്‍ഡ് കാലാവധി തീരാനിരിക്കെയാണ് അടുത്ത മാസം എട്ടുവരെ റിമാന്‍ഡ് ദീര്‍ഘിപ്പിച്ചത്. ആലുവ സബ് ജയിലില്‍ തന്നെ ദിലീപിനു തുടരേണ്ട അവസ്ഥയാണ്.
The custody of actor Dileep extended till August 8 in connection with the actress molesting case.
Angamali Magistrate Court has remanded him to judicial custody.
Dileep will not be produced in court due to security reasons. Instead, the court spoke to Dilip through the video conferencing.
Dileep was arrested by the police on January 10.
Keywords: Angamaly, August, remande, Dileep, Aluva sub jail
COMMENTS