രാവിലെ മുതല്‍ തുടരുന്ന ചോദ്യം ചെയ്യലും അറസ്റ്റും താരത്തെ തളര്‍ത്തിയിട്ടുണ്ട്. മാത്രമല്ല, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് കൊടുത്ത ...
രാവിലെ മുതല്‍ തുടരുന്ന ചോദ്യം ചെയ്യലും അറസ്റ്റും താരത്തെ തളര്‍ത്തിയിട്ടുണ്ട്. മാത്രമല്ല, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് കൊടുത്ത ഭക്ഷണം ദിലീപ് കഴിച്ചതുമില്ല. ഇതാവാം ദേഹാസ്വാസ്ഥ്യത്തിനു കാരണമെന്നു കരുതുന്നു
കൊച്ചി: ആലുവ പൊലീസ് ക് ളബില് കഴിയുന്ന നടന് ദിലീപിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ പരിശോധിക്കാന്‍ ഡോക്ടര്‍ എത്തി.
രാവിലെ മുതല്‍ തുടരുന്ന ചോദ്യം ചെയ്യലും അറസ്റ്റും താരത്തെ തളര്‍ത്തിയിട്ടുണ്ട്. മാത്രമല്ല, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് കൊടുത്ത ഭക്ഷണം ദിലീപ് കഴിച്ചതുമില്ല.
ഇതാവാം ദേഹാസ്വാസ്ഥ്യത്തിനു കാരണമെന്നു കരുതുന്നു. ദിലീപിനെ ഇന്നു തന്നെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അതു വേണ്ടെന്നു വച്ച് അദ്ദേഹത്തെ പൊലീസ് ക് ളബില് തന്നെ ഇരുത്തുകയായിരുന്നു.
മിക്കവാറും നാളെ ആയിരിക്കും അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുക. ഈ സമയം, കൂട്ടുകാരന് നാദിര്‍ഷായുടെ അറസ്റ്റും രേഖപ്പെടുത്തി രണ്ടു പേരെയും ഒരുമിച്ചു കോടതിയില്‍ ഹാജരാക്കാനും സാദ്ധ്യതയുണ്ട്.
COMMENTS