ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളിക്കളയവേ മജിസ്ട്രേട്ട് കൈക്കൊണ്ടതിലും ശക്തമായ നിലപാടും നിരീക്ഷണവുമാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന...
ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളിക്കളയവേ മജിസ്ട്രേട്ട് കൈക്കൊണ്ടതിലും ശക്തമായ നിലപാടും നിരീക്ഷണവുമാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ, ദിലീപിന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ഏതാണ്ട് എല്ലാവരും ഉറപ്പിക്കുകയാണ്
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : പുറത്തിറങ്ങാന്‍ വഴിതേടി ഹൈക്കോടതിയിലേക്കു പോയ നടന് ദിലീപിന് എല്ലാ അര്‍ത്ഥത്തിലും കുരുക്കായി മാറുകയാണ് ഇന്നത്തെ ജാമ്യനിഷേധ ഉത്തരവ്.ഇതോടെ, ദിലീപിനെ പിന്തുണച്ചിരുന്നവര്ക്കെല്ലാം നാവടക്കേണ്ട സ്ഥിതിയായിരിക്കുകയാണ്. ദിലീപ് കുറ്റം ചെയ്തുവെന്നു വിചാരണയ്ക്കു മുന്നേ തന്നെ കോടതിക്കു ബോധ്യപ്പെട്ട തരത്തിലാണ് ഇന്നത്തെ കോടതി ഉത്തവിലെ പരാമര്‍ശങ്ങള്‍.
ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളിക്കളയവേ മജിസ്ട്രേട്ട് കൈക്കൊണ്ടതിലും ശക്തമായ നിലപാടും നിരീക്ഷണവുമാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ, ദിലീപിന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ഏതാണ്ട് എല്ലാവരും ഉറപ്പിക്കുകയാണ്.
താരസംഘടനയായ അമ്മയിലും ദിലീപിനു വേണ്ടി ഇപ്പോഴും വാദിക്കുന്നവര്‍ക്കും മിണ്ടാന്‍ പറ്റാത്ത സ്ഥിതിയായിരിക്കുകയാണ്. ദിലീപ് കേസില്‍ നിന്നു തലയൂരി വരുമ്പോള്‍ അദ്ദേഹത്തെ തിരിച്ചെടുക്കണമെന്നും ദിലീപിനെ കുടുക്കിയതാണെന്നുമൊക്കെ വാദിച്ചിരുന്നവര്‍ ഇപ്പോള്‍ മൗനത്തിലാണ്.
ദിലീപിനെ വച്ചു ചിത്രങ്ങള്‍ എടുത്തവര്‍ അതിലേറെ വിഷമത്തിലാണ്. ജോലിയെല്ലാം തീര്‍ത്ത രാമലീല ദിലീപ് പുറത്തിറങ്ങിയാലുടന്‍ പ്രദര്ശനത്തിനെത്തിക്കാമെന്നാണ് നിര്‍മാതാക്കള്‍ കരുതിയിരുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളും അണിയറ പ്രവര്‍ത്തകരും ഇന്നത്തെ ഉത്തരവോടെ ആശങ്കയിലായിരിക്കുകയാണ്. ദിലീപിന്റെ മറ്റു ചിത്രങ്ങളായ കമ്മാരസംഭവം, പ്രൊഫ. ഡിങ്കന് തുടങ്ങിയവയ്ക്കായി പണം മുടക്കിയവരും വിഷമവൃത്തത്തിലാണ്.
ദിലീപിനെ പുറത്തെത്തിക്കാന്‍ ഡിവിഷന് ബെഞ്ചിലോ, സുപ്രീം കോടതിയിലോ പോകുന്നതിനും വിധി തടസ്സമായിരിക്കുകയാണ്. ഈ വിധി പരിഗണിക്കാതെ ഇനിയൊരു കോടതിയും പുതിയ വിധിപ്രസ്താവം നടത്തില്ല.
Keywords: Dileep, Crime, Actor, Molesting
COMMENTS