തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമപ്രകാരം അനുവദനീയമായ 15 ഏക്കറില്‍ കൂടുതല്‍ കരഭൂമി കൈവശം വച്ചതിന് നടന് ദിലീപിനെതിരേ ശക്തമായ നടപടിക്ക് സംസ്...
തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമപ്രകാരം അനുവദനീയമായ 15 ഏക്കറില്‍ കൂടുതല്‍ കരഭൂമി കൈവശം വച്ചതിന് നടന് ദിലീപിനെതിരേ ശക്തമായ നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
21.67 ഏക്കര്‍ ഭൂമിയാണ് ദിലീപിന്റെ പേരിലുള്ളതായി കണ്ടെത്തിയിരിക്കുന്നത്.
റവന്യൂ, രജിസ്ട്രേഷന്, സര്‍വെ വകുപ്പുകളോട് ഇന്നു വൈകുന്നതിനകം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് ലാന്ജഡ് ബോര്‍ഡ് സെക്രട്ടറി ഉത്തരവിട്ടിരിക്കുകയാണ്.
റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.
വടക്കന്‍ പറവൂരിലെ കരുമാലൂരില്‍ ദിലീപ് കൈയേറിയതായി പറയുന്ന ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന നടപടി പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെ 30 സെന്റിലധികം പുഴ ഭൂമിയാണ് ദിലീപ് കൈയേറിയതായി കണ്ടെത്തിയിരിക്കുന്നത്.
ഡി സിനിമാസിന്റെ ഭൂമി രണ്ടാമതും അളന്നതിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുമില്ല.
COMMENTS