Search

ദേ പുട്ട് നീല ടാര്‍പോളിനിട്ടു മൂടി, തൊഴില്‍ രഹിതരായി ഇരുപത്തഞ്ചോളം ജീവനക്കാര്‍, പണികിട്ടിയത് പൊലീസിന്സ്വന്തം ലേഖകന്‍

കൊച്ചി : നടന്‍ ദിലീപ് അറസ്റ്റിലാവുകയും സംവിധായകന്‍ നാദിര്‍ഷാ കേസില്‍ നിന്നു രക്ഷപ്പെടാന്‍ പരക്കംപായുകയും ചെയ്യുമ്പോള്‍ കൊച്ചിയിലെയും കോഴിക്കോട്ടെയും ദേ പുട്ട് ഹോട്ടലുകള്‍ അടച്ചുപൂട്ടി.

ദിലീപ് അറസ്റ്റിലായ ദിവസം രണ്ടിടത്തും ഹോട്ടലുകള്‍ നാട്ടുകാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ഇതില്‍ പിന്നെ ഈ ഹോട്ടലുകള്‍ തുറന്നിട്ടില്ല. നീല ടാര്‍പോളിനിട്ട് ഹോട്ടലുകള്‍ മറച്ച് അടച്ചിട്ടിരിക്കുകയാണ്.


രണ്ടിടത്തുമായി ഇരുപത്തഞ്ചോളം തൊഴിലാളികളുണ്ടായിരുന്നു. ഒരു രാത്രിയില്‍ ഹോട്ടലുകള്‍ അടിച്ചുതകര്‍ക്കെപ്പട്ടതോടെ ഇവരെല്ലാം തൊഴില്‍രഹിതരായിരിക്കുകയാണ്.

ഇനി ഹോട്ടല്‍ എന്നു തുറക്കുമെന്ന് ആര്‍ക്കുമറിയില്ല. അതുകൊണ്ടുതന്നെ മറ്റെന്തെങ്കിലും പണി കിട്ടുമോ എന്നു പലരും തിരക്കിത്തുടങ്ങി.

ദിലീപ് തിരിച്ചുവരുന്നതോടെ ഹോട്ടല്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് ചില തൊഴിലാളികള്‍.

എന്തായാലും ഹോട്ടല്‍ പൂട്ടിയതോടെ ജോലിയായിരിക്കുന്നത് പൊലീസിനാണ്. ഇരുപത്തിനാലു മണിക്കൂറും ഈ ഹോട്ടലുകള്‍ക്ക് പൊലീസ് കാവലുണ്ട്.

വന്‍ ബിസിനസായിരുന്നു ദേ പുട്ട് ഹോട്ടലുകളില്‍ നടന്നിരുന്നത്. ആഹാരപ്രിയരുടെ പ്രധാന സങ്കേതങ്ങളിലൊന്നായിരുന്നു ഈ ഹോട്ടലുകള്‍. ഗള്‍ഫിലും ദേ പുട്ടിന്റെ ശാഖ തുറക്കാന്‍ ദിലീപ് തയ്യാറെടുക്കവേയാണ് കേസും ഗുലുമാലുമെല്ലാം ഉണ്ടായിരിക്കുന്നത്.


When Dileep is arrested , Dhe Puttu hotels in Cochin and Kozhikode have been shut down.

These hotels are no longer open. It is covered with blue Tarpaulin.

Twenty-five workers in these hotels become jobless over the night when Dileep was arrested. No one knows when will open the hotel again.


Keywords:  Dileep, police, hotel, Dhe Puttu, Nadirsha, Gulfvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ദേ പുട്ട് നീല ടാര്‍പോളിനിട്ടു മൂടി, തൊഴില്‍ രഹിതരായി ഇരുപത്തഞ്ചോളം ജീവനക്കാര്‍, പണികിട്ടിയത് പൊലീസിന്