BREAKING NEWS
Search

സൈനിക വേഷത്തില്‍ ദീപിക പദുകോണ്‍, പ്രതീക്ഷയോടെ ആരാധകര്‍





ദീപിക പദുകോണ്‍ സൈനിക വേഷത്തിലെത്തുന്ന കുനാല്‍ കപൂര്‍ ചിത്രം രാഗ് ദേശ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.



സ്വാതന്ത്ര്യ സമര കാലത്തെ റെഡ്‌ഫോര്‍ട്ട് വിചാരണയെക്കുറിച്ചാണ് ചിത്രം. സ്വാതന്ത്ര്യസമര ചരിത്രം പറയുന്ന ചിത്രത്തില്‍ കുനാലും അമിത് സാഥും മോഹിത് മര്‍വയുമാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

ദീപികയുടെ വേഷം ഏറെ കൗതുകവും പ്രതീക്ഷയും പകരുന്നതാണെന്ന് കുനാലും സാക്ഷ്യപ്പെടുത്തുന്നു. ദീപികയുടെ ശരീരവും സൗന്ദര്യവുമെല്ലാം പുതിയ കഥാപാത്രത്തിന് വളരെ അനുയോജ്യമെന്നാണ് കുനാല്‍ പറയുന്നത്.



ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്തെ ഐ.എന്‍.എ. ഉദ്യോഗസ്ഥരുടെ കുപ്രസിദ്ധമായ റെഡ് ഫോര്‍ട്ട് വിചാരണയുടെ കഥയാണ് ചിത്രം പറയുന്നത്.

കേണല്‍ ഗുര്‍ബക് സിംഗ് ധില്ലന്‍, മേജര്‍ ജനറല്‍ ഷാനവാസ് ഖാന്‍, കേണല്‍ പ്രേം സെഗാള്‍ എന്നിവരാണ് കഥാപാകത്രങ്ങള്‍. യു.എഫ്.ഒ മൂവിസ് പങ്കാളികളായി നിര്‍മിക്കുന്ന ചിത്രം അടുത്ത ജൂലായില്‍ തീയറ്ററിലെത്തും.

തിഗ്മാംശു ധുലിയയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.


Deepika Padukone will be seen in the military costume in the movie Ragal Desh.

The film is about Redford Trial of Freedom Struggle. The film which tells the story of freedom movement.

Keywords: Deepika Padukon, military, hero , Ragal Desh,  Kunal, Amit Saath , Mohit Marwa, INA , Indian Independence Movement, Red Fort trial, Colonel Garbhag Singh Dhillan, Major General Shahnawaz Khan,  Colonel Prem Sehgal,  UFO Movie




TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സൈനിക വേഷത്തില്‍ ദീപിക പദുകോണ്‍, പ്രതീക്ഷയോടെ ആരാധകര്‍