ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായ ഹര്‍മന്‍പ്രീത് കൗറിന് പഞ്ചാബ് മുഖ്യമന്ത്രി സംസ്ഥാന പൊലീസില്‍ ഡിസിപി പദവി വ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായ ഹര്‍മന്‍പ്രീത് കൗറിന് പഞ്ചാബ് മുഖ്യമന്ത്രി സംസ്ഥാന പൊലീസില്‍ ഡിസിപി പദവി വാഗ്ദാനം ചെയ്തു.
ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ എത്താന്‍ കാരണമായത് കൗറിന്റെ പടുകൂറ്റന്‍ സെഞ്ചുറിയായിരുന്നു. ടീമിനെ ഫൈനലില്‍ എത്തിച്ചതിനുള്ള സന്തോഷസൂചകമാണ് ജോലിയെന്ന് ക്യാപ്ടന് അമരീന്ദര്‍ സിംഗ് പറഞ്ഞു.
സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ 171 റണ്ണിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കൗര്‍ കാഴ്ചവച്ചത്. ഇതു കൂടാതെ കൗറിന് അഞ്ചു ലക്ഷം രൂപയുടെ പാരിതോഷികവും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
കൗറിന്റെ അച്ഛന് ഹര്‍മന്ദര്‍ സിങിനെ ഫോണില്‍ വിളിച്ചാണ് മകള്‍ക്ക് ജോലി മുഖ്യമന്ത്രി വാഗ്ദാനം ചെയ്തത്.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഞ്ചാബ് പൊലീസില്‍ ചേരാന്‍ ഹര്‍മന്‍പ്രീത് കൗര്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. അന്ന് പ്രകാശ് സിംഗ് ബാദല്‍ സര്‍ക്കാര്‍ ആ ആവശ്യം തള്ളിക്കളയുകയായിരുന്നു.
ദേശീയ താരത്തോട് അന്നു കാട്ടിയ അനാദരത്തിനു തന്റെ പ്രായശ്ചിത്തം കൂടിയാണ് ജോലി വാഗ്ദാനമെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു.
COMMENTS