ന്യൂഡല്‍ഹി: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി.യു ചിത്രയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്...
ന്യൂഡല്‍ഹി: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി.യു ചിത്രയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന് തള്ളി. ഇതോടെ, ചിത്രയ്ക്കു മത്സരിക്കാനാവില്ലെന്ന് ഉറപ്പായി.
ലണ്ടനില്‍ വെള്ളിയാഴ്ചയാണ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുക. അവസരം നഷ്ടമായതില്‍ സങ്കടമുണ്ടെന്നും പിന്തുണച്ച എല്ലാവര്ക്കും നന്ദിയുണ്ടെന്നും ചിത്ര പറഞ്ഞു.
ചിത്രയെപ്പോലെ തന്നെ ഒഴിവാക്കപ്പെട്ട സ്റ്റീപ്പിള്‍ ചേസ് താരം സുധാ സിംഗും ദ്യുതി ചന്ദും ലോക അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാനായി ലണ്ടനിലേക്ക് പോകുമ്പോഴാണ് മലയാളിതാരം വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതയായത്.
സുധാ സിംഗിന്റെയും ദ്യുതി ചന്ദിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തി രണ്ടാമതൊരു എ ന്‍ട്രി കൂടി അത്ലറ്റിക് ഫെഡറേഷന് സമര്‍പ്പിച്ചു. അപ്പോഴും ചിത്രയെ തഴയുകയായിരുന്നു.
ഹൈക്കോടതി വിധിയുടെ അനുകൂലമായിട്ടും അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന് കത്ത് അയച്ചുകൊണ്ട് കൈകഴുകുകയായിരുന്നു ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്.
ഇതേസമയം, അത്ലറ്റിക് ഫെഡറേഷന് പി.യു. ചിത്രയ്ക്കുവേണ്ടി സുപ്രീം കോടതിയെ സമീപിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ കേസില്‍ കക്ഷി ചേരുമെന്നു മന്ത്രി എ.കെ. ബാലന് പറഞ്ഞു.
ചിത്രയുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി ബാലന്.
COMMENTS