പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് മുഖ്യമന്ത്രി ഷഹ്ബാസ് ഷെരീഫ്. സ്ഫോടനം നടക്കുമ്പോള്‍ മുഖ്യമന്ത്രി ഓഫീസില്‍ ഉദ്യോഗസ്ഥരുമായി കൂട...
പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് മുഖ്യമന്ത്രി ഷഹ്ബാസ് ഷെരീഫ്. സ്ഫോടനം നടക്കുമ്പോള്‍ മുഖ്യമന്ത്രി ഓഫീസില്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയിലായിരുന്നുലാഹോര്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ വസതിക്കു മുന്നിലുണ്ടായ സ്ഫോടനത്തില്‍ 22 പേര് കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ എട്ടുപേര്‍ പൊലീസുകാരാണ്.
പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് മുഖ്യമന്ത്രി ഷഹ്ബാസ് ഷെരീഫ്. സ്ഫോടനം നടക്കുമ്പോള്‍ മുഖ്യമന്ത്രി ഓഫീസില്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയിലായിരുന്നു.
നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പരിക്കേറ്റവരില്‍ പലരുടെയും സ്ഥിതി ഗുരുതരമായതാണെന്ന്
ലാഹോര്‍ പൊലീസ് ചീഫ് ക്യാപ്റ്റന്‍ അമീന് വെയിന്‍സ് പറഞ്ഞു.
ചാവേര്‍ ആക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പാകിസ്ഥാനിലെ സാംസ്കാരിക തലസ്ഥാനമായ ലാഹോറില്‍ നിരവധി ഭീകരാക്രമണങ്ങളാണ് സമീപ നാളുകളില്‍ നടന്നത്.
COMMENTS