വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമ ആര് ഷാജിയാണ് കോഴ കൊടുത്തത്. 5 കോടി 60 ലക്ഷം രൂപയാണ് കോഴയായി കൊടുത്തിരിക്കുന്നത് സിദ്ധാര്‍ത്ഥ...
വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമ ആര് ഷാജിയാണ് കോഴ കൊടുത്തത്. 5 കോടി 60 ലക്ഷം രൂപയാണ് കോഴയായി കൊടുത്തിരിക്കുന്നത്
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: മെഡിക്കല്‍ കോഴ ആരോപണ പാര്‍ട്ടി തന്നെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബിജെപി നേതൃത്വം ഒന്നാകെ വെട്ടിലായിരിക്കുകയാണ്.വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തെ പിടിച്ചുലച്ച കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസിന്റെ സമയത്ത് ബിജെപി നേതാക്കളും പടി പറ്റിയിരുന്നതായി വന്ന റിപ്പോര്‍ട്ടിനു ശേഷം ബിജെപിയെ മാനം കെടുത്തുന്ന റിപ്പോര്‍ട്ടാണ് പുറത്തായിരിക്കുന്നത്.
പാര്‍ട്ടി തയ്യാറാക്കിയ റിപ്പോര്‍ട്ട് പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് പുറത്തെത്തിച്ച് മാധ്യമങ്ങള്‍ക്കു കൊടുത്തിരിക്കുന്നത്. ഇതു വെളിവാക്കുന്നത് പാര്‍ട്ടിയിലെ ഉള്‍പ്പോരു കൂടിയാണ്.
സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും റിപ്പോര്‍ട്ട് പ്രതിരോധത്തിലാക്കുന്നു. മുതിര്‍ന്ന നേതാവ് എം ടി രമേശിന്റെ പേര് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുമുണ്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശന്, ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ എന്നിവരായിരുന്നു അന്വേഷണ കമ്മിഷന് അംഗങ്ങള്‍.
വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമ ആര് ഷാജിയാണ് കോഴ കൊടുത്തത്. 5 കോടി 60 ലക്ഷം രൂപയാണ് കോഴയായി കൊടുത്തിരിക്കുന്നത്.
ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്.എസ്. വിനോദിന്റെ പക്കലാണ് പണം കൊടുത്തതെന്നാണ് ഷാജി പറഞ്ഞിരിക്കുന്നത്. പണം വാങ്ങിയ കാര്യം പാര്‍ട്ടിയുടെ രണ്ടംഗ അന്വേഷണ കമ്മിഷനോട് വിനോദ് സമ്മതിച്ചിട്ടുമുണ്ട്.
വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിന് 150 മെഡിക്കല്‍ സീറ്റിനായാണ് ബിജെപി നേതാക്കള്‍ കോഴവാങ്ങിയിരിക്കുന്നത്.
15 കോടി രൂപയായിരുന്നു പറഞ്ഞുറപ്പിച്ചിരുന്നത്. പി കെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖ നേതാക്കള്‍ ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് ഓപ്പറേഷന് നടത്തി സീറ്റ് ഉറപ്പിച്ചുകൊടുക്കാമെന്നായിരുന്നു വാഗ്ദാനമെന്നും പറയപ്പെടുന്നു.
കുഴല്‍പ്പണമായി ഡല്‍ഹിയിലെ ഏജന്റിനാണ് തുക കൊടുത്തത്. ഇതും വിനോദ് സമ്മതിച്ചിട്ടുണ്ട്.
ഇതുകൂടാതെ, ചെര്‍പ്പുളശേരിയില്‍ മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാനാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് വഴി പണം കൈമാറിയത്. രമേശ് പണം വാങ്ങിയെന്ന വിവരം ഷാജി പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തെക്കുറിച്ചു കമ്മിഷന് വിശദമായി അന്വേഷിച്ചിട്ടില്ല.
അടുത്തയാഴ്ച ആലപ്പുഴയില്‍ ചേരുന്ന ബിജെപി കോര്‍ കമ്മിറ്റിയോഗം റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുന്നുണ്ട്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നേരത്തേ നടത്താന്‍ സാദ്ധ്യതയുണ്ടെന്നിരിക്കെ, പാര്‍ട്ടി ഇതിനായി തയ്യാറെടുക്കാന്‍ തുടങ്ങവേ വന്ന അഴിമതി ആരോപണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എങ്ങനെ ഉത്തരം പറയണമെന്നറിയാതെ വിഷമിക്കുകയാണ് പാര്‍ട്ടി നേതൃത്വം.
Keywords: THIRUVANANTHAPURAM, The Bharatiya Janata Party, BJP, bureaucracy, Keral, Kummanam Rajasekharan, Vice President KP Sreesan, BJP state secretary, AK Naseer , Investigation Commission ,Varkala SR Medical College, bribe, Shaji, PK Krishnadas, New Delh, MT Ramesh , Alappuzha, Parliament, answer
COMMENTS