ലണ്ടന്‍: മദ്രാസ് മൊസാര്‍ട്ട് എ.ആര്. റഹ്മാന്റെ പാട്ടു കേട്ട് സംഗിതാസ്വാദകര് വേദി വിട്ടുപോയി! സംഗതി കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്ന...
ലണ്ടന്‍: മദ്രാസ് മൊസാര്‍ട്ട് എ.ആര്. റഹ്മാന്റെ പാട്ടു കേട്ട് സംഗിതാസ്വാദകര് വേദി വിട്ടുപോയി! സംഗതി കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം. എന്നാല്‍, ഇതു സത്യമാണ്.
റോജയിലൂടെ സിനിമയിലെത്തി 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ലണ്ടനില്‍ റഹ്മാന്റെ സംഗീത പരിപാടി സംഘടിപ്പിച്ചത്. ഏഴു വര്‍ഷത്തിനു ശേഷമാണ് റഹ്മാന് ലണ്ടനില്‍ പ്രോഗ്രാം അവതരിപ്പിക്കുന്നത്.
ജൂലായ് എട്ടിന് വെംബ്ലിയിലെ എസ്.എസ്. അറീനയിലാണ് നെത്രു, ഇന്ദ്രു, നാലയ് എന്ന പേരില്‍ പ്രോഗ്രാം അരങ്ങേറിയത്.
പരിപാടിയില്‍ റഹ്മാന് തമിഴ് പാട്ടുകള്‍ മാത്രം പാടിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഹിന്ദി ഗാനങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് പരിപാടി ബഹിഷ്കരിച്ചത്.
മനോഹരമായ നിരവധി ഹിന്ദി ഗാനങ്ങള്‍ ഒരുക്കിയ റഹ്മാനില്‍ നിന്ന് ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ലെന്നാണ് ആരാധകര്‍ പറയുന്നത്. പണം തിരിച്ചുതരണമെന്നു പോലും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍, റഹ്മാനെ അനുകൂലിച്ച് തമിഴ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സംഗീതത്തിനു ഭാഷയില്ലെന്നാണ് തമിഴ് ആരാധകര്‍ പറയുന്നത്.
Tags: A.R.Rahman, Concert, Music, Songs, UK, London

COMMENTS