മോഹന്‍ലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരാണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. ആന്റണിയും മോഹന്‍ലാലും നിര്‍മാതാക്കളാണെന്നിരിക്കെ, സംഘടനയു...
മോഹന്‍ലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരാണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. ആന്റണിയും മോഹന്‍ലാലും നിര്‍മാതാക്കളാണെന്നിരിക്കെ, സംഘടനയുടെ നായകത്വം ആന്റണിയുടെ കൈയിലെത്തുമ്പോള്‍ സിനിമകളുടെ റിലീസ് സംബന്ധിച്ച അന്തിമ വാക്ക് മോഹന്‍ലാല്‍ ആയിരിക്കുമെന്നു ചുരുക്കം
___________________________________________________________________________________________
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : രൂപീകരിച്ച് ഒരാഴ്ച കഴിയുന്നതിനു മുന്‍പു തന്നെ ദിലീപ് പ്രസിഡന്റായുള്ള തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ തലപ്പത്തു നിന്ന് അദ്ദേഹം പുറത്താക്കപ്പെടുമ്പോള്‍ സംഘടന മോഹന്‍ലാലിന്റെ കാല്ക്കീഴിലെത്തുകയാണ്.
മോഹന്‍ലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരാണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. ആന്റണിയും മോഹന്‍ലാലും നിര്‍മാതാക്കളാണെന്നിരിക്കെ, സംഘടനയുടെ നായകത്വം ആന്റണിയുടെ കൈയിലെത്തുമ്പോള്‍ സിനിമകളുടെ റിലീസ് സംബന്ധിച്ച അന്തിമ വാക്ക് മോഹന്‍ലാല്‍ ആയിരിക്കുമെന്നു ചുരുക്കം.
ദിലീപിനെ ആദ്യം ചോദ്യം ചെയ്യാന്‍ വിളിച്ചതിന്റെ പിറ്റേന്നാണ് മധുവും മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഫിയോകിനു തിരിതെളിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സംഘടനയുടെ തലപ്പത്തുനിന്നു അതു രൂപീകരിച്ചയാളെ പുറന്തള്ളേണ്ട അവസ്ഥ വരികയായിരുന്നു.
ലിബര്‍ട്ടി ബഷീര്‍ നേതൃത്വം നല്കിയ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ പിളര്‍ത്തിയാണ് ദിലീപ് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഒഫ് കേരള (ഫിയോക്) രൂപീകരിച്ചത്.
ഫിയോക് വൈസ് പ്രസിഡന്റായിരുന്നു ആന്റണി പെരുമ്പാവൂര്‍. ജനറല്‍ സെക്രട്ടറി എം സി ബോബി, ട്രഷറര്‍ സുരേഷ് ഷേണായി എന്നിവരാണ്.
തിയേറ്റര്‍ സമരത്തെ തുടര്‍ന്ന് ക്രിസ്മസ് റിലീസുകള്‍ പ്രതിസന്ധിയിലായ സമയത്താണ് ദിലീപിന്റെ നേതൃത്വത്തില്‍ ഫിയോക് രൂപീകരിച്ചത്.
കൊച്ചിയില്‍ അമ്മ ജനറല്‍ ബോഡി നടന്ന ദിവസമായിരുന്നു സംഘടനയുടെ ലോഗോ പ്രകാശനം നടന്നത്. പ്രകാശന ചടങ്ങില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെല്ലാം ദിലീപിനൊപ്പം പങ്കെടുത്തിരുന്നു.
ഒരുകാലത്ത് മോഹന്‍ലാലല്‍ ചിത്രങ്ങളെ കൂവി തോല്‍പ്പിക്കാന്‍ ദിലീപ് തന്റെ അണികളെ ഇറക്കിയിരുന്നതായി ആരോപണമുണ്ടായിരുന്നു. ദിലീപ് നാള്‍ക്കുനാള്‍ വളര്‍ന്നതോടെ പ്രതിരോധിക്കാന്‍ താരരാജാക്കന്മാര്ക്കു കഴിയാതെ വന്നു. ഇതോടെ എല്ലാവരും ദിലീപുമായി സന്ധി ചെയ്യുകയായിരുന്നു.
അപ്പോഴും മോഹന്‍ലാല്‍ നിശ്ചിതമായ ഒരകലം പാലിച്ചിരുന്നു. ദിലീപുമായി പിരിഞ്ഞ മഞ്ജു വാര്യരുമായി അഭിനയിക്കാന്‍ മമ്മൂട്ടി വിസമ്മതിച്ചപ്പോഴും മോഹന്‍ലാല്‍ ഒപ്പം അഭിനയിച്ചിരുന്നു. ഇതെല്ലാം ഉള്ളിന്റെയുള്ളില്‍ ഇരുവരും തമ്മിലുള്ള അകലം കൂട്ടിയിരുന്നു.
ഇപ്പോള്‍ സംഘടന കൂടി ലാലിന്റെ പിടിയിലാവുമ്പോള്‍ പഴയ ചില കണക്കുകള്‍ തീരുകയാണോ എന്നു ചോദിക്കരുത്.
Keywords: Dileep, president, Mohanla, Antony Perumbavoor, Film Exhibitors United Organization of Kerala, Film Exhibitors Federation, Liberty Basheer, MC Boby, Suresh Shenoy, Christmas releases , Amma General Body, Koch, Mammootty, Manju Warrier
COMMENTS