ലോസ് ആഞ്ചലസ്: പ്രമുഖ അണേരിക്കന്‍ റോക്ക് ബാന്‍ഡായ ലിങ്കിന് പാര്‍ക്കിന്റെ പ്രധാന ഗായകന് ചെസ്റ്റര്‍ ബെന്നിംഗ്ടണിനെ (41) തൂങ്ങിമരിച്ച ന...
ലോസ് ആഞ്ചലസ്: പ്രമുഖ അണേരിക്കന്‍ റോക്ക് ബാന്‍ഡായ ലിങ്കിന് പാര്‍ക്കിന്റെ പ്രധാന ഗായകന് ചെസ്റ്റര്‍ ബെന്നിംഗ്ടണിനെ (41) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
തെക്കന്‍ കലിഫോര്‍ണിയയിലെ വസതിയില്‍ വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ദീര്‍ഘനാളായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
'ഹൈബ്രിഡ് തിയറി' എന്ന ആല്‍ബവുമായി ലിങ്കിന് പാര്‍ക്ക് ആദ്യമായി 2000 ത്തില്‍ പുറത്തുവന്നതു മുതല്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണായിരുന്നു അവരുടെ നായകന്.
ബാന്‍ഡിന്റെ ഏറ്റവും പുതിയ സ്റ്റുഡിയോ ആല്‍ബം 'വണ്‍ മോര് ലൈറ്റ്' മേയില്‍ പുറത്തിറങ്ങി. ലിങ്കിന് പാര്‍ക്ക് നടത്തുന്ന ലോകപര്യടനം ജൂലായ് 27 ന് മാന്‍സ്ഫീല്‍ഡില്‍ അവസാനിപ്പിക്കാനിരിക്കെയാണ് പ്രധാന നായകന് മരണത്തില്‍ അഭയം തേടിയിരിക്കുന്നത്.
ബെന്നിംഗ്ടണ്‍ രണ്ടു തവണ വിവാഹിതനായിരുന്നു. ആറ് കുട്ടികളുണ്ട്.
Keywords: Los Angeles, Anesthetic, rock band, Ben Chelsea, Chestert Bennington, California , alcohol and drug, Lincoln Park , 'One More Light', World Tour,Mansfeld
COMMENTS