ജയിലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന കേസിലെ അന്വേഷണത്തിനാണ് സുനിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. പക്ഷേ, നടി ആക്രമിക്കപ്പെട്ട...
ജയിലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന കേസിലെ അന്വേഷണത്തിനാണ് സുനിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. പക്ഷേ, നടി ആക്രമിക്കപ്പെട്ട കേസിലായിരുന്നു ചോദ്യം ചെയ്യലെന്ന് ആളൂര്‍ വാദിച്ചു
കൊച്ചി: പള്‍സര്‍ സുനിയെ കസ്റ്റഡിയിലെടുത്ത പൊലീസ് കോടതിയില്‍ പറയാത്ത കാര്യങ്ങള്‍ക്കാണ് തന്റെ കക്ഷിയെ കൊണ്ടുനടക്കുന്നതെന്ന് അഭിഭാഷകന് അഡ്വ. ബിഎ ആളൂര്‍ കോടതിയില്‍ വാദിച്ചതോടെ സുനി പുറത്തെത്താന്‍ പരോക്ഷമായി വഴി തെളിയുകയാണ്.
അന്വേഷണ സംഘം പ്രതീക്ഷിക്കാത്ത നീക്കമാണ് ഇന്ന് സുനിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആളൂര്‍ സ്വീകരിച്ചത്.
സുനിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്നു കോടതിയില്‍ ഹാജരാക്കിയത്. അപ്പോള്‍ അഞ്ചു മിനിറ്റ് അഭിഭാഷകനുമായി സംസാരിക്കാന്‍ സുനിയെ കോടതി അനുവദിച്ചു. അപ്പോള്‍ സുനി പറഞ്ഞ കാര്യങ്ങളാണ് അഡ്വ. ആളൂര്‍ കോടതിയെ ബോധിപ്പിച്ചത്.
ജയിലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന കേസിലെ അന്വേഷണത്തിനാണ് സുനിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. പക്ഷേ, നടി ആക്രമിക്കപ്പെട്ട കേസിലായിരുന്നു ചോദ്യം ചെയ്യലെന്ന് ആളൂര്‍ വാദിച്ചു. ഇതു കോടതിയോടു കാട്ടിയ വിശ്വാസവഞ്ചനയും നീതീകരിക്കാനാവാത്ത തെറ്റുമാണെന്നും ആളൂര്‍ ചൂണ്ടിക്കാട്ടി.
പ്രതിയെ കോയമ്പത്തൂരില്‍ കൊണ്ടുപോകണമെന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍, കേരളത്തിനു പുറത്തു പോയിട്ടില്ലെന്നും ആളൂര്‍ കോടതിയെ ബോധിപ്പിച്ചു.
കോടതിയെ തെറ്റിദ്ധരിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പിക്കെതിരേ നടപടി വേണമെന്നും ആളൂര്‍ വാദിച്ചു.
ഇതേസമയം, സുനിയുടെ ജാമ്യാപേക്ഷയില്‍ മറുപടി പറയുന്നത് കോടതി നാളത്തേയ്ക്കു മാറ്റി. ഈ വിഷയത്തില്‍ നാളെ വിധിപറയുമെന്ന് കോടതി വ്യക്തമാക്കി.
സുനിയെ ചോദ്യം ചെയ്യുന്നതിനായി ഇന്നലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഗൂഢാലോചന കേസ് തെളിയിക്കാനുള്ള ചോദ്യംചെയ്യലായിരുന്നു ഇന്നലെയും നടന്നത്.
COMMENTS