കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നതിനായി രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ജയിലില്‍ ഫോണ്‍ ഉപയോ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നതിനായി രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിന്റെ അന്വേഷണത്തിനാണ് പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വാങ്ങിയത്.
ഞായറാഴ്ച രാവിലെയാണ് അതീവ രഹസ്യമായി പള്‍സര്‍ സുനിയെ പൊലീസ് മാറ്റിയത്. മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെയായിരുന്നു പൊലീസിന്റെ നീക്കം.
പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാറായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസിന്റെ ചോദ്യം ചെയ്യലിനോട് സുനി സഹകരിക്കുന്നില്ലെന്നാണ് വിവരം.
ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസിലാണ് പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വാങ്ങിയതെങ്കിലും നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനാണ് പൊലീസിന്റെ ശ്രമം.
ജയിലില്‍ പള്‍സര്‍ സുനിയെ ചോദ്യം ചെയ്തപ്പോള്‍ ദിലീപിനും കൂട്ടര്‍ക്കും എതിരായാണ് മൊഴി നല്‍കിയത്. എന്നാല്‍, പിന്നീട് കൂടുതല്‍ വെളിപ്പെടുത്തലിനു പള്‍സര്‍ സുനി തയ്യാറായിട്ടില്ല.
ഗൂഢാലോചന കേസില്‍ തുമ്പുണ്ടാക്കാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് പള്‍സര്‍ സുനിയെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യു്നനതെന്നാണ് സൂചന.
Tags: Actress, PulsarSuni, Police, Case, Arrest, Crime, Dileep

COMMENTS