കൊച്ചി: നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനു കിട്ടിയത് രണ്ടു ക്വട്ടേഷന്‍. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ന...
കൊച്ചി: നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനു കിട്ടിയത് രണ്ടു ക്വട്ടേഷന്‍. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.
നടിയുടെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുമായി ബന്ധപ്പെട്ടാണ് ആദ്യ ക്വട്ടേഷന്‍. മൂന്നു വര്‍ഷം മുമ്പായിരുന്നു ഇതു ലഭിച്ചത്. അതിനു ശേഷമാണ് രണ്ടാമത്തെ ക്വട്ടേഷന്‍ സുനിക്കു ലഭിക്കുന്നത്.
മൂന്നു വര്‍ഷം മുമ്പ് ക്വട്ടേഷന്‍ നല്കിയ ആളല്ല രണ്ടാമത്തെ ക്വട്ടേഷനു പിന്നില്‍. നടിയുടെ വിവാഹബന്ധം ഇല്ലാതാക്കാനാണ് രണ്ടാമത്തെ ക്വട്ടേഷന്‍ നല്കിയതത്രേ. ഒരു യുവസംവിധായകനാണ് ഇതിനു പിന്നിലെന്നാണ് വിവരം.
നടിയോട് യുവസംവിധായകന് വിവാഹാഭ്യാര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍, നടി അതു നിരസിച്ചു. ഇതാണ് ക്വട്ടേഷന്‍ കൊടുക്കാന്‍ യുവസംവിധായകനെ പ്രേരിപ്പിച്ചതത്രേ.
സംഭവം നടന്ന ദിവസം നടിയെയും യുവസംവിധായകനെയും നെടുമ്പാശേരിയില്‍ കണ്ടവരുണ്ട്. എന്നാല്‍, ഇതില്‍ കൂടുതല്‍ അന്വേഷണം പൊലീസ് നടത്തിയില്ല.
അതിനിടെ ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. ദിലീപിന്റെ സഹോദരന് അനൂപിനെയും നടന് ധര്മ്മജന് ബോള്‍ഗാട്ടിയെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ലെന്നാണ് അറിയുന്നത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലേ കൂടുതല്‍ അറസ്റ്റുണ്ടാവൂ.
Tags: Police, Actress, Molestation, Case, Arrest, Kerala

COMMENTS