പാമ്പാടി: കാമുകനുമായുള്ള കിടപ്പറ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി യുവതി സൂക്ഷിച്ചു. കാമുകന് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയപ്പോ...
പാമ്പാടി: കാമുകനുമായുള്ള കിടപ്പറ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി യുവതി സൂക്ഷിച്ചു. കാമുകന് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയപ്പോള് പീഡനത്തിനു പൊലീസില്‍ പരാതി നല്കി.
സംഭവത്തില്‍ കുറിച്ചി ഇത്തിത്താനം കുറ്റിക്കണ്ടത്തില്‍ ജീവനെ (30) മണര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
ഒമ്പതുവര്‍ഷമായി യുവതി ജീവനുമായി അടുപ്പത്തിലാണ്. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്കി യുവതിയുമായി ജീവന് കിടക്കപങ്കിടുകയും ചെയ്തു. ഇരുവരുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
അതിനിടെ യുവതിയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറി യുവാവ് മറ്റൊരു വിവാഹം കഴിച്ചു. വിവാഹദിവസം യുവതി വിവാഹസ്ഥലത്തെത്തി ബഹളമുണ്ടാക്കി. ഒപ്പം പൊലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. പരാതിയില്‍ ചങ്ങനാശ്ശേരി പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ജാമ്യത്തിലിറങ്ങിയ യുവാവുമായി യുവതി വീണ്ടും അടുപ്പത്തിലായി. ഇരുവരും തമ്മില്‍ വീണ്ടും അടുപ്പത്തിലായതറിഞ്ഞ ഭാര്യ യുവാവിനെ ഉപേക്ഷിച്ചു പോയി.
ഇരുവരും തമ്മിലുള്ള ബന്ധം വീണ്ടും തുടര്‍ന്നു. അതിനിടെ യുവാവിന്റെ സമ്മതത്തോടെ യുവതിക്കു മറ്റൊരു വിവാഹ ഉറപ്പിച്ചു. എന്നാല്‍, കാമുകിയെ നഷ്ടപ്പെടുമെന്നു തോന്നിയ യുവാവ് വിവാഹം മുടക്കി. മാത്രമല്ല, തന്റെ കയ്യിലുള്ള യുവതിയുടെ നഗ്നചിത്രങ്ങള്‍ പുറത്താക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെയാണ് തന്നെ പീഡിപ്പിച്ചെന്നു കാട്ടി യുവാവിനെതിരെ യുവതി പരാതി നല്‍കിയത്. യുവാവുമൊത്തുള്ള കിടപ്പറ രംഗങ്ങളും യുവതി പൊലീസിനു കൈമാറി.
യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ചിത്രങ്ങള്‍ കണ്ടെത്താനായില്ല.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ മൊബൈല്‍ ഫോണ്‍ വീണ്ടും പൊലീസ് പരിശോധിക്കും. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Sex, Crime, Sexual assault, Police, Kerala
COMMENTS