പെഷവാര്‍: മരുമകളെ ബലാത്സംഗം ചെയ്ത ഭര്‍ത്താവിനെ ഭാര്യ വെടിവച്ചു കൊലപ്പെടുത്തി. മരുമകളുടെ സഹായത്തോടെയായിരുന്നു കൊലപാതകം. പാകിസ്ഥാനിലെ പെഷ...
പെഷവാര്‍: മരുമകളെ ബലാത്സംഗം ചെയ്ത ഭര്‍ത്താവിനെ ഭാര്യ വെടിവച്ചു കൊലപ്പെടുത്തി. മരുമകളുടെ സഹായത്തോടെയായിരുന്നു കൊലപാതകം.
പാകിസ്ഥാനിലെ പെഷവാറിലാണ് സംഭവം നടന്നത്. മകനില്ലാത്ത സമയത്ത് അച്ഛന് മരുമകളെ പീഡിപ്പിച്ചുവരികയായിരുന്നു. മാസങ്ങളോളം ഇതു തുടര്‍ന്നപ്പോള്‍ സഹികെട്ടാണ് ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്.
ഉറങ്ങിക്കിടക്കുമ്പോള്‍ വെടിവച്ചുകൊല്ലുകയായിരുന്നു. ഷംഗ്ലാ ഗ്രാമത്തിലെ ബീഗം ബീവിയാണ് ഭര്‍ത്താവ് കുല്‍ബര്‍ ഖാന്റെ ജീവനെടുത്തത്. കുടുംബ ബന്ധങ്ങള്‍ക്കു വിലകൊടുക്കാത്തയാളായതിനാല് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് ഭാര്യ പൊലീസിനു നല്കിയ മൊഴി.
പല തവണ പറഞ്ഞിട്ടും മരുമകളെ പീഡിപ്പിക്കുന്നത് തുടര്‍ന്നപ്പോഴാണ് ഭര്‍ത്താവിനെ വകവരുത്താന്‍ തീരുമാനിച്ചതെന്നും അവര്‍ പൊലീസിനോട് പറഞ്ഞു.
ബലാത്സംഗത്തിനിരയായി യുവതിയുടെ ഭര്‍ത്താവ് സൈനികനാണ്. ഭാര്യയെ പിതാവ് പീഡിപ്പിക്കുന്ന വിവരം അറിഞ്ഞിരുന്നെന്നും എന്നാല്‍, അച്ഛനായതിനാലാണ് കൊല്ലാതിരുന്നതെന്നും മകന് പൊലീസിനോട് പറഞ്ഞു.
Rape, Death, Pakistan, Crime, Police

COMMENTS