Search

അഫ്ഗാനില്‍ ബോംബുകളുടെ മാതാവിനെ വര്‍ഷിച്ച് ട്രംപിന്റ പരീക്ഷണം, നാശമളക്കാന്‍ സമയമെടുക്കും, ഇതിലും വലിയ ബോംബുമായി റഷ്യയും

വാഷിംഗ്ടണ്‍: ബോംബുകളുടെ മാതാവ് എന്നു വിശേഷിപ്പിക്കുന്ന ഏറ്റവും വലിയ ആണവേതര ബോംബായ ജിബിയു 43 അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തില്‍ പ്രയോഗിച്ചുകൊണ്ട് താന്‍ യുദ്ധവഴിയിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംശയലേശമില്ലാതെ വ്യക്തമാക്കുന്നു.

വ്യാഴാഴ്ച അഫ്ഗാനിലെ ഐഎസ് കേന്ദ്രത്തില്‍ ഭീമന്‍ ബോംബ് വര്‍ഷിച്ച അമേരിക്കന്‍ സൈന്യത്തെ ട്രംപ് അഭിനന്ദിച്ചു. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി പതിവുപോലെ തങ്ങളുടെ ജോലി വിജയകരമായി ചെയ്‌തെന്ന് ട്രംപ് വൈറ്റ്ഹൗസില്‍ പറഞ്ഞു.

പോയ എട്ടുവര്‍ഷത്തെ സംഭവങ്ങളും കഴിഞ്ഞ എട്ടാഴ്ചത്തെ സംഭവങ്ങളും താരതമ്യം ചെയ്തു നോക്കിയാല്‍ വലിയ വ്യത്യാസം കാണാമെന്ന് മുന്‍ഗാമിയായ ബറാക് ഒബാമയെ വിമര്‍ശിച്ചുകൊണ്ട് ട്രംപി പറഞ്ഞു.

കിഴക്കന്‍ അഫ്ഗാനിലെ ഐഎസ് കേന്ദ്രങ്ങള്‍ക്കു നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭ്യമല്ല. ആദ്യമായാണ് ഇത്തരത്തിലുള്ള ബോംബ് അമേരിക്ക ഉപയോഗിക്കുന്നത്. ഇതിന്റെ നാശത്തിന്റെ തോത് അറിയാന്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സജീവമായി രംഗത്തുണ്ട്.

നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ ഭീകരര്‍ ഒരുക്കിയിരുന്ന ഭൂഗര്‍ഭ സംവിധാനത്തെ ഉന്നമിട്ടാണ് ബോംബ് പ്രയോഗിച്ചത്. പാകിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ഭീകരര്‍ക്ക് സ്വതന്ത്രസഞ്ചാരത്തിന് ഉന്നമിട്ട് തയ്യാറാക്കിയതായിരുന്നു ഈ ടണലുകളുടെ ശൃംഖല.

9,797 കിലോ ഗ്രാം വരുന്ന ബോംബ് ആദ്യമായാണ് യുദ്ധമുഖത്തു പരീക്ഷിക്കുന്നത്. 20 നീളമുള്ള ബോംബിന് ഭൂമിക്കടിയിലേക്ക് 200 അടിവരെ തുളച്ചു നാശം വിതയ്ക്കാന്‍ ശേഷിയുണ്ട്. 60 അടിവരെ കനം വരുന്ന കോണ്‍ക്രീറ്റ് നിര്‍മിതി തകര്‍ക്കാനും ഇതിനാവും.

ഇതേസമയം, ഈ ബോംബ് പരീക്ഷിക്കാനും അതിന്റെ ആഘാതം വിലയിരുത്താനുമാണ് സേനയ്ക്ക് ട്രംപ് അവസരം നല്കിയതെന്നാണ് പിന്നണിയില്‍ നിന്നു വരുന്ന വിവരം. 2003ലാണ് ഈ ബോംബ് ആദ്യമായി പരീക്ഷിക്കുന്നത്. ഈ ബോംബ് ആദ്യം പരീക്ഷിച്ചപ്പോള്‍ ഇതിന്റെ പുകപടലം (മഷ്‌റൂം കഌഡ്) 32 കിലോ മീറ്റര്‍ അകലെ വരെ ദൃശ്യമായിരുന്നു.

രാവിലെ 7:32 നാണ് ബോംബ് വര്‍ഷിച്ചത്. ലോക്ഹീഡ് എംസി 130 ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തില്‍ കൊണ്ടുവന്നാണ് ബോംബ് വര്‍ഷിച്ചത്.

ലോകത്തിലെ ഏറ്റവും കരുത്തേറിയ ആണവേതര ബോംബെന്നാണ് ജിബിയു 43 യെ അമേരിക്ക വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഫാദര്‍ ഒഫ് ആള്‍ ബോംബ്‌സ് എന്ന ഓമനപ്പേരില്‍ 2007ല്‍ റഷ്യ പരീക്ഷിച്ച ഏവിയേഷന്‍ തെര്‍മോബറിക് ബോംബിന് ഇതിനെക്കാള്‍ നാലിരട്ടി പ്രഹഹരശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍.The US Air Force calls GBU-43, the Massive Ordnance Air Blast bomb (MOAB). Based on the acronym, it has been nicknamed the "Mother Of All Bombs". According to the Pentagon, the 'Mother Of All Bombs', which is the largest non-nuclear bomb, has been used in combat for the first time.
GBU-43 is a 21,600 pound (9,797 kg) GPS-guided munition. Reports say the MOAB is about 20-feet-long and can burrow through 200-feet of earth and 60-feet of concrete before detonating.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അഫ്ഗാനില്‍ ബോംബുകളുടെ മാതാവിനെ വര്‍ഷിച്ച് ട്രംപിന്റ പരീക്ഷണം, നാശമളക്കാന്‍ സമയമെടുക്കും, ഇതിലും വലിയ ബോംബുമായി റഷ്യയും