അത്യാധുനിക സംവിധാനങ്ങളുള്ള അമേരിക്കന്‍ യുദ്ധക്കപ്പലില്‍ ചരക്കു കപ്പല്‍ ഇടിച്ചത് അട്ടിമറിയെന്നു സംശയം, കാണാതായ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

എം രാഖി വാഷിംഗ്ടണ്‍: അത്യാധുനിക റഡാര്‍ സംവിധാനങ്ങളും കിലോമീറ്ററുകള്‍ അകലെ ശത്രുസാന്നിദ്ധ്യം കണ്ടെത്താന്‍ കഴിവുള്ളതുമായ അമേകിക്കന്‍ യു...


എം രാഖി


വാഷിംഗ്ടണ്‍: അത്യാധുനിക റഡാര്‍ സംവിധാനങ്ങളും കിലോമീറ്ററുകള്‍ അകലെ ശത്രുസാന്നിദ്ധ്യം കണ്ടെത്താന്‍ കഴിവുള്ളതുമായ അമേകിക്കന്‍ യുദ്ധക്കപ്പല്‍ യുഎസ്എസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് ജപ്പാന്‍ തീരത്ത് അപകടത്തില്‍ പെട്ടത് യുഎസ് സുരക്ഷാവിദഗ്ദ്ധരെ ഞെട്ടിച്ചു.

അമേരിക്കന്‍ യുദ്ധക്കപ്പലിന്റെ മൂന്നിരട്ടി വലുപ്പുമുള്ള ഫിലിപൈന്‍സ് ചരക്കുകപ്പല്‍ യുദ്ധക്കപ്പലില്‍ വന്നിടിക്കുകയായിരുന്നു. ഇത്രയും അശ്രദ്ധ എങ്ങനെ സംഭവിച്ചുവെന്ന് ഉന്നത തലത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടം എങ്ങനെ സംഭവിച്ചുവെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം ആരംഭിച്ചുവെന്നും അതിനു ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നുമാണ് അമേരിക്കന്‍ പ്രതിരോധ വക്താക്കള്‍ പറയുന്നത്.

എന്നാല്‍, ജപ്പാന്‍ തീരത്ത് നടന്ന അപകടമാകയാല്‍ അട്ടിമറിയാണോ എന്നും അമേരിക്ക സംശയിക്കുന്നുണ്ട്. ജപ്പാന്‍ തീരത്തെ അമേരിക്കന്‍ സൈനിക സാന്നിദ്ധ്യം ചൈനയ്ക്കും ഉത്തര കൊറിയയ്ക്കും ഒരുപോലെ അനിഷ്ടമുണ്ടാക്കുന്നതാണ്. അതുകൊണ്ടുതന്നെ ഈ രണ്ടു രാജ്യങ്ങളും ഒരുക്കിയ കെണിയാണോ എന്നും സംശയിക്കുന്നു.

എന്നാല്‍, ഫിലിപ്പിനോ കപ്പല്‍ അപ്രതീക്ഷിതമായി ദിശമാറി തിരഞ്ഞതാണ് അപകടത്തിനു കാരണമായതെന്നാണ് ജാപ്പനീസ് അധികൃതര്‍ പറയുന്നത്. 222 കിലോ മീറ്റര്‍ നീളമുള്ള ഫിലിപ്പിനോ കപ്പല്‍ തിരിഞ്ഞതുവഴി അമേരിക്കന്‍ യുദ്ധക്കപ്പലിന്റെ പള്ളയില്‍ വന്നിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണശേഷമേ വിശദാംശങ്ങള്‍ ലഭ്യമാവൂ.

ഇതേസമയം, അപകടത്തില്‍ കാണാതായ ഏഴ് അമേരിക്കന്‍ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. ജപ്പാന്‍ തീരത്തിനടുത്ത് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസിഫിക് സമുദ്രത്തിലാണ് അപകടം.

യൊകൊസുകയുടെ തെക്കു പടിഞ്ഞാറന്‍ മേഖലയില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. അമേരിക്കന്‍ യുദ്ധക്കപ്പലുകുളുടെ താവളമാണ് യൊകൊസുക.

അുപകടത്തില്‍ പരിക്കേറ്റ അമേരിക്കന്‍ കപ്പലിലെ കമാന്‍ഡിങ് ഓഫീസര്‍ കേഡര്‍ ബ്രൈസ് ബെന്‍സണ്‍ ഉള്‍പ്പെടെ പരിക്കേറ്റവരെ യൊകൊസുകയിലെ ആശുപത്രിയിലേക്ക് മാറ്റി.

അമേരിക്കയുടെ ഏഴാം കപ്പല്‍ പടയുടെ ഭാഗമാണ് യുഎസ്എസ് ഫിറ്റ്‌സ്‌ജെറാള്‍ഡ്.


Suspicions about US war ship accident

US security agencies feeel suspicion at the US FitzGerald accident at Japanese Coast, which is capable of deterring enemies.

The Philippine freighter, which is three times the size of the American warship, has landed on the shipwreck. The high-level investigation has begun how such negligence has occurred.

The US authorities did not specify how the accident happened. The US Defense spokesmen say the investigation has begun and only after that.

The US military presence on the Japanese coast is alarming both China and North Korea.

Meanwhile, US authorities have found the bodies of seven US Navy staffers from the deck of the Phillipines ship.  US Fitzgerald is part of America's seventh fleet.

Tags: US war ship, accident,   USS FitzGerald, Japanese Coast, Philippine freighter,   American warship, US Defense spokesmen,  China, North Korea,  Phillipines ship, America, seventh fleet

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11029,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: അത്യാധുനിക സംവിധാനങ്ങളുള്ള അമേരിക്കന്‍ യുദ്ധക്കപ്പലില്‍ ചരക്കു കപ്പല്‍ ഇടിച്ചത് അട്ടിമറിയെന്നു സംശയം, കാണാതായ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
അത്യാധുനിക സംവിധാനങ്ങളുള്ള അമേരിക്കന്‍ യുദ്ധക്കപ്പലില്‍ ചരക്കു കപ്പല്‍ ഇടിച്ചത് അട്ടിമറിയെന്നു സംശയം, കാണാതായ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjkofK8PJyTQ9iVuJPAttbFuNOXjh-Q0dVaxbXKTWpWLPKYrlYge4tLmhmGigif1TX3GaT4MMDHS6se9nB6k2Df7Cml0sWXoxuj8r9jJIHhhJoAPMekzDlRcCvA2hvJt7vDMdEzC20RKBM/s640/us+warship+accident.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjkofK8PJyTQ9iVuJPAttbFuNOXjh-Q0dVaxbXKTWpWLPKYrlYge4tLmhmGigif1TX3GaT4MMDHS6se9nB6k2Df7Cml0sWXoxuj8r9jJIHhhJoAPMekzDlRcCvA2hvJt7vDMdEzC20RKBM/s72-c/us+warship+accident.jpg
www.vyganews.com
https://www.vyganews.com/2017/06/suspicions-about-us-war-ship-accident.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/suspicions-about-us-war-ship-accident.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy