Search

സൗദിയില്‍ പ്രവാസികള്‍ക്ക് കുടുംബച്ചെലവ് കൂടും, ജൂലായ് ഒന്നു മുതല്‍ ഫാമിലി ടാക്‌സ്

റിയാദ്: സൗദിയില്‍ കുടുംബമായി താമസിക്കുന്ന പ്രവാസികളുടെ ജീവിതച്ചെലവ് വര്‍ദ്ധിക്കും. ജൂലായ് ഒന്നു മുതല്‍ സൗദിയില്‍ ഫാമിലി ടാക്‌സ് നിലവില്‍ വരും. ഇതോടെ വന്‍ തുക വാര്‍ഷിക ഫീസായി സര്‍ക്കാരിനു നല്‍കേണ്ടിവരും.

സൗദിയില്‍ താമസിക്കുന്നതിന് ഒരോ കുടുംബാംഗത്തിനും മാസന്തോറും 100 റിയാല്‍ വീതം നല്‍കേണ്ടിവരും. ഇത് ഏകദേശം 1700 രൂപ വരും.

ഭാര്യയും രണ്ടുകുട്ടികളും ഉള്‍പ്പെടുന്ന കുടുംബത്തിനു സൗദിയില്‍ താമസിക്കുന്നതിന് പ്രതിമാസം 300 റിയാല്‍ നല്‍കേണ്ടിവരും. ഏകദേശം 5,100 രൂപയോളമാകും.

ഒരുവര്‍ഷത്തെ നികുതി മുന്‍കൂറായി നല്‍കണം. അങ്ങനെ  വരുമ്പോള്‍ ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തെ സൗദിയില്‍ താമസിപ്പിക്കണമെങ്കില്‍ ഏകദേശം 62,000 രൂപ ഒരു വര്‍ഷം നല്‍കണം.

ചില കമ്പനികള്‍ ഇതു വഹിക്കുന്നുണ്ട്. എന്നാല്‍, ഭൂരിഭാഗം വരുന്ന കമ്പനികളും നികുതിയടക്കില്ല. അങ്ങനെ വരുമ്പോള്‍ വലിയൊരു തുക നികുതിയിനത്തില്‍ മാത്രം പ്രവാസി ചെലവാക്കേണ്ടിവരും.

ഏതാണ്ട് 41 ലക്ഷം ഇന്ത്യക്കാരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. പലരും കുടുംബത്തെ നാട്ടിലേക്ക് അയച്ചുതുടങ്ങി.
Summary: Saudi Arabia plans to introduce an expat levy from 2017 with charges of up to SR800 per worker to be phased in by 2020. Companies currently pay a levy of SR200 per month per expat employee, but only for expat employees that exceed the number of Saudi employees. But that will be gradually increased from next year, the government’s “Fiscal Balance Program – Balanced Budget 2020” document shows. From next year, the levy on expat workers will be gradually revised upwards, providing an additional impetus for employers to hire more Saudis.

Tags: pravasi, Gulf, Saudi Arabia, TaxTAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സൗദിയില്‍ പ്രവാസികള്‍ക്ക് കുടുംബച്ചെലവ് കൂടും, ജൂലായ് ഒന്നു മുതല്‍ ഫാമിലി ടാക്‌സ്