ശശികലയ്ക്കു പരോള്‍, ദിനകരന്‍ ബംഗളൂരുവില്‍, തമിഴ് രാഷ്ട്രീയം വീണ്ടും കലങ്ങുന്നു

ചെന്നൈ: അഴിമതി കേസില്‍ ജയിലിലായിരുന്ന എ.ഐ.എ.ഡി.എം.കെ നേതാവ് വികെ ശശികലയ്ക്കു പരോള്‍ കിട്ടിയതോടെ തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും കലാപക്കൊടി...

ചെന്നൈ: അഴിമതി കേസില്‍ ജയിലിലായിരുന്ന എ.ഐ.എ.ഡി.എം.കെ നേതാവ് വികെ ശശികലയ്ക്കു പരോള്‍ കിട്ടിയതോടെ തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും കലാപക്കൊടി ഉയരുന്നു. ശശികല പുറത്തെത്തുന്നതിനൊപ്പം മന്നാര്‍ഗുഡി മാഫിയയുടെ താത്കാലിക തലവന്‍ ടിടിവി ദിനകരും കോടതി ജാമ്യം കിട്ടി എത്തിയിട്ടുണ്ട്. ദിനകരന്‍ ബംഗളൂരുവിലെത്തി ശശികലയെ കാണുകയാണ്.

ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന ശശികലക്ക് ദിനകരന്റെ മകന്‍ ജയ് ആനന്ദിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് 30 ദിവസത്തേയ്ക്കു പരോള്‍ കിട്ടിയതെന്നാണ് പറയുന്നത്.

പരോള്‍ കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ചില തമിഴ്മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ജയളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍ കെ നഗര്‍ സീറ്റില്‍ ടിടിവി ദിനകരന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. ഇവിടെ ഇലക്ഷന്‍ കമ്മിഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചാണ് ദിനകരന്‍ ജയിലിലായത്. ദിനകരനും ശശികലയും കൂടിക്കാണുന്നത് തമിഴ് നാട് ഭരണം കൈപ്പിടിയിലൊതുക്കുന്നതിനെക്കുറിച്ചു ധാരണയിലെത്താനാണ്.

എ.ഐ.എ.ഡി.എം.കെ.യുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ തന്റെ കടമ
പാര്‍ട്ടിയെ ഒന്നിപ്പിക്കുകയാണെന്നും അതിനുള്ള ദൗത്യവുമായാണ് ശശികലയെ കാണാന്‍ പോകുന്നതെന്നും ദിനകരന്‍ പറയുന്നു. മരുമകനെന്ന നിലയിലല്ല, തന്റെ ഉപദേഷ്ടാവായാണ് ശശികലയെ കാണുന്നതെന്നു ദിനകരന്‍ പറഞ്ഞു.

ഇതേസമയം, ശശികലയും ദിനകരനും സജീവമായെത്തുന്നതോടെ തന്റെ കസേര ഇളകുമോ എന്ന ഭയത്തിലാണ് മുഖ്യമന്ത്രി പളനിസ്വാമി. വിശ്വസ്തനായി അവരോധിച്ച പളനിസ്വാമി തന്നെ അനുസരിക്കാത്തതില്‍ ശശികല ക്ഷുഭിതയാണ്. പാര്‍ട്ടിയില്‍ ഒരു വിഭാഗം പളനിസ്വാമിക്കൊപ്പവും മറ്റൊരു വിഭാഗം മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനൊപ്പവും വേറൊരു ഗ്രൂപ്പ് ശശികലയ്‌ക്കൊപ്പവുമാണ് ഇപ്പോള്‍.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11023,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,371,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ശശികലയ്ക്കു പരോള്‍, ദിനകരന്‍ ബംഗളൂരുവില്‍, തമിഴ് രാഷ്ട്രീയം വീണ്ടും കലങ്ങുന്നു
ശശികലയ്ക്കു പരോള്‍, ദിനകരന്‍ ബംഗളൂരുവില്‍, തമിഴ് രാഷ്ട്രീയം വീണ്ടും കലങ്ങുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9EeYQs0NKCDdq0KBg0-lqlMaJVeYULsiCBCq4VX_qb6pbMXPesfQ1pgbnNYZC6KooFastNYfdWXwAyj6TiSV91eOc4KVm2re2Tij0vuSB-13mhRCe7ZqrtPufQC6cUsnF6mmTmYHqki7Q/s400/Sasikala-in-Parappana-jpg.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9EeYQs0NKCDdq0KBg0-lqlMaJVeYULsiCBCq4VX_qb6pbMXPesfQ1pgbnNYZC6KooFastNYfdWXwAyj6TiSV91eOc4KVm2re2Tij0vuSB-13mhRCe7ZqrtPufQC6cUsnF6mmTmYHqki7Q/s72-c/Sasikala-in-Parappana-jpg.jpg
www.vyganews.com
https://www.vyganews.com/2017/06/sasikala-gets-bail.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/sasikala-gets-bail.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy