ആലുവ: സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തിനെ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് കൊച്ചി മെട്രോയുടെ സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവയ്ക്കാന്‍ മുഖ്യമ...
ആലുവ: സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തിനെ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് കൊച്ചി മെട്രോയുടെ സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു.
അന്‍വര്‍ സാദത്തിനെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. വീഴ്ച വരുത്തിയ കൊച്ചി മെട്രോ റെയില്‍ അധികൃതരോട് മുഖ്യമന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം കെ.എം.ആര്.എല്ലിനോട് കര്‍ശനമായി നിര്‍ദേശിച്ചു.മുഖ്യമന്ത്രിയുടെ നടപടിയെ യുഡിഎഫ് എംഎല്‍എയായ അന്‍വര്‍ സാദത്ത് സ്വാഗതം ചെയ്യുകയും ചെയ്തു.
ഇതേസമയം, മുഖ്യമന്ത്രി കൊച്ചി മെട്രോയില്‍ കന്നിയാത്ര നടത്തുകയും ചെയ്തു. പാലാരിവട്ടത്തു നിന്ന് ആലുവ വരെയാണ് പിണറായി വിജയന് യാത്ര ചെയ്തത്. ജനപ്രതിനിധികളും കൊച്ചി മെട്രോ മേധാവികളും പിണറായിക്കൊപ്പം യാത്രയ്ക്കുണ്ടായിരുന്നു.
രാവിലെ 11ന് പാലാരിവട്ടത്ത് നിന്ന് തിരിച്ച ട്രെയിന്‍ 11.35ന് ആലുവയിലെത്തി. ഈ മാസം 17ന് പ്രധാനമന്ത്രി കൊച്ചി മെട്രോയുടെ ഉദ്ഘാടനം ചെയ്യും.
മെട്രോയുടെ ഭാഗമായി ആരംഭിക്കുന്ന സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം 11.30ന് ആലുവ സ്റ്റേഷനില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ഈ പരിപാടിയിലാണ് ആലുവ എംഎല്‍എയായ അന്‍വര്‍ സാദത്തിനെ ഒഴിവാക്കിയത്.
പ്രതിഷേധം അന്‍വര്‍ സാദത്ത് മുഖ്യമന്ത്രിയെ അറിയിച്ചു. തുടര്‍ന്നാണ് ഉദ്ഘാടനം മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
എന്നാല്‍, ഉദ്ഘാടന ചടങ്ങ് പ്രത്യേകം ആസൂത്രണം ചെയ്തിരുന്നില്ലെന്ന് കെ.എം.ആര്.എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് വ്യക്തമാക്കി. പ്രധാനമന്ത്രി ഉദ്ഘാനടത്തിന് എത്തും മുന്‍പ് മെട്രോയുടെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പരിശോധന നടത്തേണ്ടതുണ്ട്. ആ കര്‍മം മാത്രമാണ് നിര്‍വഹിച്ചതെന്നും മാദ്ധ്യമങ്ങള്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും ഏലിയാസ് ജോര്‍ജ് ആരോപിച്ചു.

COMMENTS