തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിക്കെതിരെ കേസെടുക്കില്ല. ജീവനു ഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് യു...
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിക്കെതിരെ കേസെടുക്കില്ല. ജീവനു ഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് യുവതിക്കു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ കേസെടുക്കേണ്ടെന്നു പാലീസ് തീരുമാനിച്ചത്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം രണ്ടു ദിവസത്തിനുള്ളില്‍ തുടങ്ങും.
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്നും സുഹൃത്തായ അയ്യപ്പദാസാണ് പിന്നിലെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. പുതിയ വെളിപ്പെടുത്തതിലെ തുടര്‍ന്നാണ് യുവതിക്കെതിരെ കേസെടുക്കണോ എന്ന് പൊലീസ് നിയമോപദേശം തേടിയത്.
നേരത്തെ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനാണെന്നു വെളിപ്പെടുത്തിക്കൊണ്ടുള്ള യുവതിയുടെ ശബ്ദരേഖയും പുറത്തുവന്നിരുന്നു.
സമാനമായ കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ആദ്യ മൊഴിയും രണ്ടാമതു നടത്തിയ വെളിപ്പെടുത്തലും രണ്ടു ഭാഗങ്ങളായി തിരിച്ചു നല്‍കണമെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന നിയമോപദേശം.
നേരത്തെ പൊലീസിനെതിരെയും യുവതി ആരോപണം ഉന്നയിച്ചിരുന്നു. പതിനാറു വയസ്സു മുതല്‍ സ്വാമി തന്നെ പീഡിപ്പിച്ചെന്നത് പൊലീസ് എഴുതിച്ചേര്‍ത്തതാണെന്നും തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. മൊഴി വായിക്കാതെയാണ് ഒപ്പിട്ടതെന്നും യുവതി പറഞ്ഞു.
അതിനിടെ യുവതിയെ ബ്രെയിന്‍ മാപ്പിങ്ങിനും നുണപരിശോധനയ്ക്കും വിധേയമാക്കാനുള്ള പൊലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു.
Tags: Police, Gangeshananda, Rape, Crime, kerala

COMMENTS