Search

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ ചൊവ്വാഴ്ച പ്രഖ്യാപിക്കും, ശിവസേന ഇടഞ്ഞുതന്നെ, അന്തിമ തീരുമാനം മോഡിയുടേത്

അഭിനന്ദ്

ന്യൂഡല്‍ഹി : ശിവസേന ഇടഞ്ഞുനില്‍ക്കെ തന്നെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കാന്‍ ബിജെപി തിരിക്കട്ട നീക്കം നടത്തുന്നു. സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്നതിനെക്കുറിച്ച് ഇനിയും വ്യക്തതയായിട്ടില്ല. മാറിയ സാഹചര്യങ്ങളില്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിനു നറുക്കുവീഴുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്. അന്ന് ഉച്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി ലക്‌നൗവിലേക്കു പോവുകയാണ്. അതിനു മുന്‍പ് യോഗം നടത്തി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന. ജൂണ്‍ 21ന് രാജ്യാന്തര യോഗാ ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനാണ് മോഡി ലക്‌നൗവിലേക്കു പോകുന്നത്.

യോഗങ്ങളൊക്കെ നടക്കുമെങ്കിലും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെയായിരിക്കും കൈക്കൊള്ളുക. രാഷ്ട്രീയ നിറത്തിനപ്പുറം പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയെ തന്നെയാണ് ബിജെപി പരിഗണിക്കുന്നത്. രാഷ്ട്രപതിക്കസേരയില്‍ ഇരിക്കുന്നയാള്‍ തനിക്ക് ഒരു തലവേദനയും ഉണ്ടാക്കാത്ത വിനീനായിരിക്കണമെന്നും മോഡിക്കു നിര്‍ബന്ധമുണ്ട്.

പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെയുള്ളവരുമായി ബിജെപി സ്ഥാനാര്‍ത്ഥി കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. മോഡി വിദേശപര്യടനത്തിനു പോകുന്നതിനു മുന്‍പ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുകയാണ് ലക്ഷ്യം. ജൂണ്‍ 23ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചേക്കും.


ലോക്‌സഭാ സ്പീക്കറാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ റിട്ടേണിംഗ് ഓഫീസര്‍. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം എന്‍ഡിഎയുടെ എല്ലാ എംപിമാരുടെയും സാന്നിദ്ധ്യത്തിലായിരിക്കും. ഇതിനായി എല്ലാ എംപിമാര്‍ക്കും ഡല്‍ഹിയിലെത്താന്‍ സമയം നല്കുന്നതിനു കൂടിയാണ് 23ലേക്ക് പത്രികാസമര്‍പ്പണം നീട്ടിയിരിക്കുന്നത്.

ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസുമായി ബന്ധമില്ലാത്ത ഒരു രാഷ്ട്രപതി ഓഫീസിലെത്താന്‍ പോകുന്നത്. അതൊരു ആഘോഷമാക്കാനാണ് ബിജെപി തീരുമാനം. പ്രണബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ച വേളയില്‍ അവരുടെ എംപിമാര്‍ ഒന്നാകെ അദ്ദേഹത്തിനു പിന്നില്‍ അണിനിരന്ന് പിന്തുണയും ശക്തിയും അറിയിച്ചിരുന്നു. ഇതേ രീതി ബിജെപിയും ആവര്‍ത്തിക്കും.


തമിഴ്‌നാട്ടിലെ എഡിഎംകെയുടെ വിഘടിത ഗ്രൂപ്പുകള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലുങ്കാന രാഷ്ട്രസമിതി എന്നീ കക്ഷികളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയിട്ടുണ്ട്. ഇതേസമയം, ഇന്നു ശിവസേനാ നേതൃത്വവുമായി ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെയോ ഹരിതവിപഌവത്തിന്റെ പിതാവ് ഡോ. എംഎസ് സ്വാമിനാഥനെയോ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാടിലാണ് ശിവസേന. ഈ രണ്ടു പേരുകളും ബിജെപിക്കു സ്വീകാര്യമല്ല.

കഴിഞ്ഞ രണ്ടു രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലും ശിവസേന പിന്തുണച്ചത് യുപിഎ സ്ഥാനാര്‍ത്ഥികളെയയായിരുന്നു. എന്‍ഡിഎയില്‍ നിന്നുകൊണ്ടു തന്നെയാണ് അവര്‍ എതിര്‍ പക്ഷത്തിന് വോട്ടു ചെയ്തത്. അതുകൊണ്ടു തന്നെ ശിവസേനയുടെ വോട്ട് ബിജെപി ഉറപ്പുള്ളതായി കണക്കുകൂട്ടിയിട്ടില്ല.The BJP parliamentary board meeting called on Tuesday morning to finalize next Presidential candidate.  The party is expected to finalize its decision in this meeting.

Even if all the meetings take place, Prime Minister Narendra Modi will make the final decision of the candidate. The BJP is considering a publicly-consensual candidate beyond political colour.

 Modi aims to determine a candidate for the top job before going abroad. NDA nominee may file nomination on June 23.

The Speaker of the Lok Sabha is the Returning Officer of the Presidential Elections. The nomination will be in the presence of all the MPs of the NDA. .

For the first time in India's history, a President who is not associated with the Congress party is going to take charge in office. The BJP has decided to celebrate it.

The BJP has confirmed the support of of ADMK in Tamil Nadu, YSR Congress and Telangana Rashtra Samithi.

Tags:  BJP, parliamentary board,  Presidential candidat, Prime Minister Narendra Modi, NDA, Speaker, Lok Sabha, Returning Officer, Presidential Electio, ADMK, Tamil Nadu, YSR Congress , Telangana Rashtra Samithivyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ ചൊവ്വാഴ്ച പ്രഖ്യാപിക്കും, ശിവസേന ഇടഞ്ഞുതന്നെ, അന്തിമ തീരുമാനം മോഡിയുടേത്