ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രമാണ് 1972 ല്‍ പുറത്തുവന്ന ലാസ്റ്റ് ടാങ്കോ ഇന്‍ പാരീസ്. ലൈംഗികതയുടെ തുറന്ന ചിത്രീകരണം വിവാദങ്ങളും അഴിച്ചുവിട്...
ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രമാണ് 1972 ല്‍ പുറത്തുവന്ന ലാസ്റ്റ് ടാങ്കോ ഇന്‍ പാരീസ്. ലൈംഗികതയുടെ തുറന്ന ചിത്രീകരണം വിവാദങ്ങളും അഴിച്ചുവിട്ടു. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ചിത്രം വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു.
ചിത്രത്തിലെ ബലാത്സംഗരംഗം നായികയുടെ അറിവോ സമ്മതത്തോടെയോ ആയിരുന്നില്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
2013 ല്‍ നല്കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സ്വാഭാവികഭാവം നടിയില്‍ നിന്ന് ലഭിക്കുന്നതിനായാണ് ഇതു ചെയ്തതെന്നാണ് സംവിധായകന് പറയുന്നത്.
മര്‍ലന്‍ ബ്രാന്‍ഡോയും മരിയ ഷ്നിദേയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരും തമ്മിലുള്ള റേപ് സീനാണ് അഭിനയമായിരുന്നില്ലെന്നും ശരിക്കും നായികയെ റേപ്പു ചെയ്യുകയായിരുന്നെന്നുമുള്ള വിവരം പുറത്തുവന്നിരിക്കുന്നത്.
രംഗത്തെക്കുറിച്ച് മരിയ പറഞ്ഞത് സംവിധായകനാലും നടനാലും താന്‍ ബലാത്സംഗം ചെയ്യപ്പെടുകയായിരുന്നു എന്നാണ്. നായികയാവാന്‍ ആഗ്രഹിച്ച താന്‍ സെക്സ് സിംബലായി മാറിയത് ഈ ചിത്രത്തോടെയായിരുന്നെന്ന് മരിയ പറഞ്ഞു.
സിനിമ പുറത്തിറങ്ങിയശേഷം മാനസികമായി തകര്‍ന്ന മരിയ മയക്കുമരുന്നിന് അടിമയായി. പിന്നീട് വിഷാദരോഗം ബാധിച്ച് 2004 ല്‍ മരിച്ചു.

COMMENTS