BREAKING NEWS
Search

വമ്പന്‍ എക്‌സ്‌ചേഞ്ച് ഓഫറുമായി എംഫോണ്‍



സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ പുതു തരംഗമായ എം ഫോണ്‍ കേരള വിപണിയില്‍ അത്ഭുത ഓഫറുമായി എത്തിയിരിക്കുന്നു. പ്രമുഖ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളിയാവുന്ന എക്‌സ്‌ചേഞ്ച് ഓഫറാണ് എംഫോണ്‍ ഇക്കുറി അവതരിപ്പിക്കുന്നത്.

റംസാന്‍ പ്രമാണിച്ച് എംഫോണ്‍ വാങ്ങാന്‍ മലയാളികള്‍ക്ക് സുവര്‍ണാവസരമൊരുക്കുന്ന ഈ ഓഫര്‍ ജൂണ്‍ 23ന് ആരംഭിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നികുതി പരിഷ്‌കാരം (ജി എസ് ടി) നിലവില്‍ വരുന്നതിനു മുമ്പ് ഉപഭോക്താക്കള്‍ക്ക് പരമാവധി സൗജന്യങ്ങള്‍ കിട്ടുന്ന രീതിയിലാണ് എംഫോണിന്റെ പുതിയ ഓഫര്‍.

മറ്റു ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ പഴയ ഫോണുകള്‍ നല്‍കി എക്‌സ്‌ചേഞ്ച്  ഓഫറിലൂടെ എംഫോണ്‍ സ്വന്തമാക്കാനുള്ള അവസരമാണ് എംഫോണ്‍ ഒരുക്കുന്നത്.  ഓരോ പഴയ സ്മാര്‍ട്‌ഫോണിനും കമ്പനി 5000 രൂപ വരെ ഉപഭോക്താവിന് നല്‍കുന്നു. നിലവില്‍ പഴയ ഫോണുകള്‍ക്ക് റീടെയില്‍ ഷോപ്പുകള്‍ വഴി  ലഭിക്കുന്ന വിലക്ക് പുറമെയാണ് ഈ ഓഫര്‍. കേരളത്തിലെ 1200ല്‍ അധികം  പ്രമുഖ മൊബൈല്‍ റീടൈല്‍ ഷോപ്പുകളുമായി  സഹകരിച്ചാണ് എംഫോണ്‍ ഈ ഓഫര്‍ നല്‍കുന്നത്.

ഓഫര്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ 40 മുതല്‍ 50 ശതമാനം വരെയുള്ള മലയാളി ഉപയോക്താക്കള്‍ എംഫോണ്‍ ഉപയോഗിച്ചു തുടങ്ങുമെന്നാണ് കമ്പനി കണക്കു കൂട്ടുന്നത്. ഏറെ സവിശേഷതകളും മികച്ച സ്‌പെസിഫിക്കേഷനും സ്വന്തമായുള്ള എംഫോണ്‍ മോഡലുകള്‍ കേരളത്തില്‍ മാത്രമാണ് ഇത്രയും മികച്ച ഒരു ഓഫര്‍ നല്‍കുന്നത്.

നിലവില്‍ മൂന്നു എംഫോണ്‍ മോഡലുകളാണ് വിപണിയിലുള്ളത്. ഓരോ മോഡലുകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്. മികച്ച സവിശേഷതകളുള്ള മോഡലുകള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനുള്ള അവസരമാണ് ഈ ഓഫറിലൂടെ എംഫോണ്‍ നല്‍കുന്നത്. ഇതാദ്യമായിട്ടാണ് ഒരു സ്മാര്‍ട്‌ഫോണ്‍ കമ്പനി ഇത്രയും വലിയ  ഓഫര്‍ പ്രഖ്യാപിക്കുന്നത്.

ഇന്ത്യയില്‍നിന്ന് ആദ്യമായി ഡെക്കാ കോര്‍ പ്രോസസ്സര്‍ അവതരിപ്പിച്ച മോഡലാണ് എംഫോണ്‍ 8. വേഗതയുടെയും കൃത്യതയോടെയും കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ മോഡല്‍. 5.5 ഫുള്‍ എച്.ഡി ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേ 401 പി.പി.ഐ ദൃശ്യ മിഴിവോടെ മാറ്റുമോഡലുകളില്‍ നിന്നും  മുന്നേറിനില്‍ക്കുന്നു.  2.3 ജിഗാഹെര്‍ട്‌സ് ഹെലിയോ എക്‌സ് 20 ചിപ്‌സെറ്റും ഏ.ആര്‍.എം  മാലി ടി880 ഗ്രാഫിക്‌സ് പ്രോസസറും സംയോജിപ്പിച്ചിരിക്കുന്ന എംഫോണ്‍ 8ല്‍ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സൗകര്യവുമുണ്ട്. ഉപഭോക്താവിന് പ്രയോഗികമാകുന്ന 64 ജിബി ഇന്റെര്ണല് സ്റ്റോറേജിനു പുറമെ 256 ജിബി മൈക്രോ എസ് ഡി വഴി സ്റ്റോറേജ് കൂട്ടുവാന്‍  മൈക്രോ ഹൈബ്രിഡ് ഡ്യൂവല്‍ സിം പോര്‍ട്ടാണ് എംഫോണ്‍ 8 ല്‍ ഉപയോഗിച്ചിരിക്കുന്നത്.

21 മെഗാ പിക്‌സില്‍ പിന്‍ക്യാമെറയും 8 മെഗാ പിക്‌സില്‍ സെല്‍ഫി ക്യാമെറയുമാണ് ഈ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്.  ഓട്ടോ ഫോക്കസ്, എച്.ഡി.ആര്‍, പി.ഐ.പി ട്വിന്‍ ക്യാമെറ ഇമേജിങ്, ഡ്യൂവല്‍ ടോണ്‍  എല്‍.ഈ.ഡി ഫ്‌ലാഷ്  എന്നിവ പിന്‍ക്യാമെറയുടെ പ്രതേകതയാണ്. മുന്‍ ക്യാമെറയില്‍  മികച്ച സെല്‍ഫികള്‍ക്കുവേണ്ടി എല്‍.ഈ.ഡി ഫ്‌ലാഷ്  നല്കിയിരിക്കുന്നു. 3000 ാഅവ ബാറ്ററിയുള്ള എംഫോണ്‍ 8 ല്‍  വയര്‍ലെസ്സ് ചാര്‍ജിങ് സൗകര്യമുണ്ട്, ഈ വിലക്ക് എംഫോണ്‍ 8 മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നത്. 28999 വിപണി വിലയുള്ള എംഫോണ്‍ 8 പുതിയ ഓഫര്‍ വഴി അവിശ്വസനീയമായ വിലക്കുറവിലാണ് കമ്പനി ലഭ്യമാക്കുന്നത്.

സെല്‍ഫി പ്രേമികള്‍ക്ക് വേണ്ടിയാണു  എംഫോണ്‍ 7 പ്ലസ് അവതരിപ്പിക്കുന്നത്. 5.5 ഫുള്‍ എച്.ഡി ഡിസ്‌പ്ലേ   1.5  ജിഗാഹെര്‍ട്‌സ് ഒക്റ്റ കോര്‍ പ്രോസസ്സര്‍  സംയോജിപ്പിച്ചിരിക്കുന്ന എംഫോണ്‍ 7 പ്ലസ് ബാറ്ററി ബാക്കപ്പ്, പെര്‍ഫോമന്‍സ് എന്നിവക്കു മുന്‍തൂക്കം നല്‍കുന്ന സ്മാര്‍ട്‌ഫോണാണ്.  ഏ.ആര്‍.എം  മാലി ടി860 ഗ്രാഫിക്‌സ് പ്രോസസര്‍  4 ജിബി റാം, 64 ജിബി സ്റ്റോറേജ്  128 ജിബി മൈക്രോ എസ് ഡി വഴി സ്റ്റോറേജ് കൂട്ടുവാനുള്ള സൗകര്യം 3000 എം.ഏ.എച് ബാറ്ററിയും  16  മെഗാ പിക്‌സില്‍ പിന്‍ക്യാമെറയും 13  മെഗാ പിക്‌സില്‍ മുന്‍ക്യാമെറയില്‍ സെല്‍ഫി പ്രേമികള്‍ക്കുവേണ്ടി എല്‍.ഈ.ഡി ഫ്‌ലാഷ് എന്നിവ ഈ   മോഡലില്‍ നല്കിയിരിക്കുന്നു. 24999 രൂപ വിലമതിക്കുന്ന എംഫോണ്‍ 7 പ്ലസ് എക്‌സ്‌ചേഞ്ച് ഓഫറില്‍ ഗണ്യമായ  വിലക്കുറവിലാണ് ലഭിക്കുന്നത്

5.5 ഫുള്‍ എച്.ഡി ഡിസ്‌പ്ലേയില്‍ 1.3  ജിഗാ ഹെട്രസ് ഒക്ട കോര്‍ പ്രോസസ്സറില്‍ സംയോജിപ്പിച്ചിരിക്കുന്ന എംഫോണ്‍ 6,  3 ജിബി റാം 32 ജിബി ഇന്റെര്ണല് സ്റ്റോറേജ് മെമ്മോറിയുള്ള മോഡല്‍ പെര്‍ഫോമന്‍സ് ബാറ്ററി ബാക്കപ്പ് എന്നിവയില്‍ മുന്നില്‍നിക്കുന്നു . എല്‍ ഈ ഡി ഫ്‌ലാഷോടുകൂടിയ  13 മെഗാ പിക്‌സില്‍ പിന്‍ക്യാമെറയും 8  മെഗാ പിക്‌സില്‍ മുന്‍ക്യാമെറയും  വളരെ ദൃശ്യമികവോടെ ചിത്രങ്ങള്‍ പകര്‍ത്തുന്നു.  3250 എം.ഏ.എച് ബാറ്ററി ഏകദേശം ഒരു ദിവസം മുഴുവന്‍ പ്രകടനം കാഴ്ചവെക്കുന്നു. 17999 രൂപ വിലമതിക്കുന്ന എംഫോണ്‍ 6 എക്‌സ്‌ചേഞ്ച് ഓഫറില്‍ ഇന്നേവരെ ഒരു കമ്പനിയും നല്‍കാത്ത വിലക്കുറവിലാണ് ലഭിക്കുന്നത്.

സാങ്കേതിക വിദ്യയിലും ഡിസൈനിങ്  മികവിലും അന്താരാഷ്ട്ര നിര്‍മാതാക്കളുടെ ഒപ്പം കിടപിടിപ്പിക്കുന്ന എംഫോണ്‍  കൃത്യതയില്‍ മികവ് നല്‍കുവാന്‍ ഫിംഗര്‍പ്രിന്റ്, ഗ്രാവിറ്റി, പ്രോക്‌സിമിറ്റി, ലൈറ്റ്, ഹാള്‍, ഗൈറോമീറ്റര്‍, ബ്രീത് എല്‍.ഈ.ഡി സെന്‍സറുകള്‍  എല്ലാ  മോഡലുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നു കൂടാതെ ജി.പി.എസ് കൃത്യതകൂട്ടുവാന്‍ ഇകോംപസ്സ്  ഉപയോഗിച്ചിരിക്കുന്നു.മൈക്രോ ഹൈബ്രിഡ് ഡ്യൂവല്‍ സിം പോര്‍ട്ടോടുകുടിയുള്ള ഢീഘഠഋ  ഡ്യൂവല്‍ സിം മോഡലുകളാണ് എംഫോണ്‍   വിപണിയില്‍ ഇറക്കുന്നത്.

ദക്ഷിണേന്ത്യയിലെ ആദ്യ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ എംഫോണ്‍ മലയാളികളുടെ സ്വന്തം സ്മാര്‍ട്‌ഫോണ്‍ എന്ന നിലയിലാണ് ഉപഭോക്താക്കള്‍ നോക്കിക്കാണുന്നത്. കമ്പനിയുടെ വിവിധ ഓഫീസുകളിലും ഫാക്ടറിയിലുമായി രണ്ടായിരത്തി അഞ്ഞൂറോളം  ജീവനക്കാരുള്ള എംഫോണ്‍, കേരളത്തില്‍ പുതുതായി 3000 ജീവനക്കാരെക്കൂടി നിയമിച്ചത്  നേരത്തെ വാര്‍ത്തയായിരുന്നു.

ജി എസ് ടി നിലവില്‍ വരുന്നതോടുകൂടി സ്മാര്‍ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് വില്‍പ്പന പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് എംഫോണ്‍ പുതിയ ഓഫര്‍ ഒരുക്കിയിരിക്കുന്നത്.





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “വമ്പന്‍ എക്‌സ്‌ചേഞ്ച് ഓഫറുമായി എംഫോണ്‍