ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കെതിരെ വ്യാജപ്രചരണം നടത്തിയെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍ വക്കീല്‍ നോട്ടീസ...
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കെതിരെ വ്യാജപ്രചരണം നടത്തിയെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍ വക്കീല്‍ നോട്ടീസ്. വലിയവിളയിലെ ബിജെപി പ്രവര്ത്തകന് എസ്എം. ആനന്ദാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
കേരളത്തിലെ ജനങ്ങളെ വിലയ്ക്കെടുക്കാനായി അമിത്ഷാ ചുറ്റിക്കറങ്ങുന്നു. 1200 കോടി രൂപ ഇതിനായി ചെലവഴിക്കുന്നുണ്ട്. ഇതില്‍ 500 കോടി രൂപ ആര്‍എസ്എസിനാണ് . ഇതായിരുന്നു കോടിയേരിയുടെ പ്രസ്താവന.
പത്ര റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കോടിയേരിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും ബിജെപി പ്രവര്ത്തകന് എന്ന നിലയില്‍ ഇതു മാനഹാനിയുണ്ടാക്കിയെന്നും വക്കാല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
കോടിയേരി പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണം. ഇല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിലും കോടിയേരി ബിജെപിയെയും അമിത്ഷായെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.
Kodiyeri Balakrishnan, Kerala, CPM, BJP, Politics

COMMENTS