കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിനെ ഇടിച്ച കപ്പല്‍ അപകടത്തെ തുടര്‍ന്ന് ലൈറ്റുകള്‍ അണച്ച് അപകടസ്ഥലത്തു നിന്ന് കടന്നുകളഞ്ഞതായി പരിക്കേ...
കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിനെ ഇടിച്ച കപ്പല്‍ അപകടത്തെ തുടര്‍ന്ന് ലൈറ്റുകള്‍ അണച്ച് അപകടസ്ഥലത്തു നിന്ന് കടന്നുകളഞ്ഞതായി പരിക്കേറ്റ മത്സ്യത്തൊഴിലാളികളുടെ മൊഴി.
എന്നാല്‍, കപ്പല്‍ ബോട്ടില്‍ ഇടിച്ചത് അറിഞ്ഞില്ലെന്നാണ് കപ്പല്‍ അധികൃതരുടെ വിശദീകരണം. അതിനാലാണ് അന്താരാഷ്ട്ര നിയമപ്രകാരമുള്ള രക്ഷാപ്രവര്‍ത്തനവും മറ്റു നടപടികളും സ്വീകരിക്കാതിരുന്നതെന്നാണ് കപ്പല്‍ അധികൃതര്‍ പറയുന്നത്.
കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിലിടിച്ച ആമ്പര്‍ എല്‍ കപ്പലിനെ നേരത്തെ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡും കസ്റ്റഡിയില്‍ എടുത്തിരുന്നു. സുരക്ഷാവീഴ്ചയെത്തുടര്ന്നാണ് കപ്പല്‍ കസ്റ്റഡിയില്‍ എടുത്തതെന്നാണ് കണ്ടെത്തിയത്.
കപ്പലിന്റെ വെസല്‍ നിയന്ത്രണ സംവിധാനത്തിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയില്‍ പോര്ട്ട്ലന്ഡില് വച്ചാണ് കപ്പല്‍ കസ്റ്റഡിയിലെടുത്തത്.
കപ്പലിന്റെ തകരാര്‍ പരിഹരിക്കാതെ അമേരിക്കയുടെ ജലപാതയില്‍ പ്രവേശിക്കുന്നതിനു വിലക്കുമുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് പുതുവൈപ്പിനില്‍ നിന്ന് 16 നോട്ടിക്കല്‍ മൈല്‍ അകലെയാണ് മത്സ്യബന്ധനത്തിനു പോയ കാര്‍മല്‍ മാതാ എന്ന ബോട്ട് അപകടത്തില്‍പ്പെട്ടത്.
ബോട്ട് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് കപ്പല്‍ ഇടിച്ചത്. 14 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. രണ്ടു പേര് മരിച്ചു. ഒരാളെ കാണാതായി. 11 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.
കപ്പലില്‍ ഗ്രീക്കുകാരനായ കപ്പിത്താനടക്കം 28 ജീവനക്കാരാണുള്ളത്. ഇന്ത്യക്കാരായ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും കപ്പലിലുണ്ട്.

COMMENTS