തിരുവനന്തപുരം: മുഖ്യമന്ത്രിയാകാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും എന്നാൽ പ്രലോഭനങ്ങൾ പലതും ഉണ്ടായിരുന്നുവെന്നും അതെല്ലാം അതിജീവിച്ചുവെന്...
തിരുവനന്തപുരം: മുഖ്യമന്ത്രിയാകാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും എന്നാൽ പ്രലോഭനങ്ങൾ പലതും ഉണ്ടായിരുന്നുവെന്നും അതെല്ലാം അതിജീവിച്ചുവെന്നും കെ എം മാണി.
മുഖ്യമന്ത്രിയാകാൻ മാണിയെ ഇടതുമുന്നണി ക്ഷണിച്ചിരുന്നുവെന്ന് കേരള കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിൽ വന്ന വാർത്തയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മാണി.
പ്രതിച്ഛായയ്ക്കു പ്രവർത്തന സ്വാതന്ത്ര്യമുണ്ട്.ആ നിലയ്ക്ക് അവർ നടത്തിയ അന്വേഷണത്തിൽ കിട്ടിയ വിവരം ആയിരിക്കാം അവർ റിപ്പോർട്ട് ചെയ്തത്.
ഞാൻ മുഖ്യമന്ത്രി പദം ആഗ്രഹിച്ചിട്ടില്ല. അതിനായി തന്നെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് പി സി ജോർജ് പറഞ്ഞത് കളവാണ്.
അതുപോലെ മന്ത്രി ജി സുധാകരൻ മാന്യനായ വ്യക്തിയാണെന്നും മാണി പറഞ്ഞു. മാണിയെ പ്രകീർത്തിച്ച് കഴിഞ്ഞ ദിവസം ജി സുധാകരൻ സംസാരിച്ചിരുന്നു.

COMMENTS