നിര്‍മ്മാതാവിനെതിരെ ആരോപണവുമായി കന്നട നടി അവന്തിക ഷെട്ടി. രാജു കന്നഡ മീഡിയം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് കെ. സുരേഷിനെതിരെയാണ് അവന്തിക...
നിര്‍മ്മാതാവിനെതിരെ ആരോപണവുമായി കന്നട നടി അവന്തിക ഷെട്ടി. രാജു കന്നഡ മീഡിയം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് കെ. സുരേഷിനെതിരെയാണ് അവന്തിക ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
കഴിഞ്ഞ ദിവസം അവന്തികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതായി നിര്‍മ്മാതാവ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിര്‍മ്മാതാവിനെതിരെ ഗുരുതരമായ ആരോപണവുമായി നടി രംഗത്തെത്തിയത്.
നിര്‍മ്മാതാവില്‍ നിന്ന് വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. മറ്റൊരു പെണ്‍കുട്ടിക്കും തന്റെ അനുഭവം ഉണ്ടാകരുത്.
സ്ത്രീകളെ വെറും ഉപഭോഗവസ്തുവായി മാത്രം കാണുന്ന സിനിമയിലെ ചില പുരുഷന്മാരുടെ ഇരയാണ്. നിരവധി നല്ല ചലച്ചിത്ര പ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവില്‍ നിന്നുണ്ടായത് മറക്കാന്‍ ആഗ്രഹിക്കുന്ന അനുഭവമാണ്.
ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനും വേണ്ടിയിരുന്നത് എന്റെ അഭിനയമായിരുന്നില്ല.
എന്നെ ഒഴിവാക്കിയതിനു പറഞ്ഞ ന്യായം എന്റെ അഭിനയം ശരാശരിക്കും താഴെയാണെന്നാണ്. എനിക്കു നല്കിയ ചെക്ക് കാശില്ലാതെ മടങ്ങിയതിനു പിന്നാലെയാണ് അവര്‍ ആരോപണവുമായി രംഗത്തുവന്നത്.
നിര്‍മ്മാതാവിനും സംവിധായകനും എതിരെ കോടതിയെ സമീപിക്കുമെന്നും അവന്തിക പറഞ്ഞു. കര്‍ണ്ണാടക ഫിലിം ചേംബറിനും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കത്തുനല്‍കിയിട്ടുണ്ട്.
നിര്‍മ്മാതാവിനെതിരെ അപമാനിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും തനിക്കെതിരെ ആരോപണം ഉന്നയിച്ചതിനാലാണ് മറുപടി നല്‍കുന്നതെന്നും അവന്തിക പറയുന്നു.
Actress, Movie, Kannada, Director< Producer

COMMENTS