ശ്രീഹരിക്കോട്ട : ബഹിരാകാശ ദൗത ചരിത്രത്തില്‍ അത്ഭുത മുഹൂര്‍ത്തം തന്നെ രചിച്ചുകൊണ്ട് 200 ആനകളുടെ ഭാരമുള്ള (630 ടണ്‍) ഫാറ്റ് ബോയ് എന്ന റോക്ക...
ശ്രീഹരിക്കോട്ട : ബഹിരാകാശ ദൗത ചരിത്രത്തില്‍ അത്ഭുത മുഹൂര്‍ത്തം തന്നെ രചിച്ചുകൊണ്ട് 200 ആനകളുടെ ഭാരമുള്ള (630 ടണ്‍) ഫാറ്റ് ബോയ് എന്ന റോക്കറ്റ് വിജയകരമായി ഇന്ത്യ വിക്ഷേപിച്ചു.
14 നില കെട്ടിടത്തിന്റെ ഉയരമുള്ള റോക്കറ്റ് നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തിലെത്തിച്ചത്. മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കാനുള്ള ഇന്ത്യന്‍ ശ്രമത്തിന്റെ ഭാഗമായാണ് ഫാറ്റ് ബോയ് വിക്ഷേപിക്കപ്പെട്ടത്.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച 25 ടണ്‍ ക്രിയോജനിക് എഞ്ചിന് റോക്കറ്റാണ് ഉപയോഗിക്കുന്നത്. ഈ സങ്കീര്‍ണ്ണ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഐഎസ്ആര്‍ഒ 20 വര്‍ഷമെടുത്തു.
അമേരിക്കയുടെ സമ്മര്‍ദ്ദം മൂലം റഷ്യ ഇന്ത്യക്ക് ക്രയോജനിക് സാങ്കേതികവിദ്യ നിഷേധിച്ചതില്‍ പിന്നെ ഇന്ത്യ സ്വന്തം ദൗത്യവുമായി മുന്നോട്ടു പോവുകയായിരുന്നു.
ദ്രവരൂപത്തിലെ ഓക്സിജനും ഹൈഡ്രജനുമാണ് റോക്കറ്റിലെ പ്രധാന ഇന്ധനങ്ങള്‍. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ദൗത്യത്തിലാണ് ഐഎസ്ആര്‍ഒ കണ്ണുവച്ചിരിക്കുന്നത്. അതിന്റെ അടിത്തറയിടലായിരുന്നു ഈ റോക്കറ്റ്.
12,500 കോടി രൂപയാണ് ഇതിനായി വേണ്ടിവരുന്ന ചെലവ്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ ഏഴ് വര്‍ഷത്തിനകം മനുഷ്യനെ ബഹിരാകാശത്തെത്തിക്കാമെന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്.
ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഇതിനകം മനുഷ്യ ദൗത്യത്തിനു വേണ്ട നിര്‍ണ്ണായക സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്പേസ് സ്യൂട്ട് തയ്യാറാണ്. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന രാജ്യമായി മാറുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ഇന്ത്യയില്‍ നിന്ന് ബഹിരാകാശത്ത് ആദ്യം പോവുക സ്ത്രീയായിരിക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴത്തിലേക്കും ശുക്രനിലേക്കും ദൗത്യത്തിനും ഐഎസ്ആര്‍ഒ പദ്ധതിയിട്ടിട്ടുണ്ട്.
ഫെബ്രുവരിയില്‍, ഒരു റോക്കറ്റില്‍ നിന്ന് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുകൊണ്ട് ഇന്ത്യ ചരിത്രമെഴുതിയിരുന്നു.

COMMENTS