Search

സൂപ്പര്‍ സണ്‍ഡേ: ക്രിക്കറ്റിലും ഹോക്കിയിലും ഇന്ന് ഇന്ത്യ പാക് പോര്

ലണ്ടന്‍: ക്രിക്കറ്റിലും ഹോക്കിയിലും ഇന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടും. ബ്രിട്ടന്‍ തന്നെയാണ് രണ്ട് സൂപ്പര്‍ പോരാട്ടങ്ങള്‍ക്കും വേദിയാവുക.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെ ഇന്ത്യ നേരിടുന്നത് ഓവലിലാണ്. ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലിലാണ് അടുത്ത ഇന്ത്യ-പാക് പോരാട്ടം.

*മത്സരം വൈകുന്നേരം മൂന്നു മണി മുതല്‍
*ക്രിക്കറ്റ് ഫൈനല്‍ ദൂരദര്‍ശനിലും സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ലൈവ്
*ഹോക്കി മത്സരം വൈകിട്ട് 6.30 മുതല്‍, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2ല്‍ ലൈവ്

കാനഡയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിലെത്തിയിരിക്കുന്നത്. വ്യാഴാഴ്ച സ്‌കോഡ്‌ലന്‍ഡിനെയും ഇന്ത്യ 1-4 ന് പരാജയപ്പെടുത്തിയിരുന്നു.

ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ പാകിസ്ഥാനെ 124 റണ്ണിന് നാണം കെടുത്തിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ക്രിക്കറ്റ് ഫൈനലിന് എത്തുന്നത്. പക്ഷേ, സ്വന്തം നാട്ടില്‍ കിരീടം നേടാനുറച്ചിറങ്ങിയ അതിശക്തരായ ഇംഗഌണ്ടിനെ അട്ടിമറിച്ചതിന്റെ ധൈര്യത്തിലാണ് സര്‍ഫ്രാസ് അഹമ്മദും കൂട്ടരും. ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും തോല്‍പ്പിച്ചാണ് അവര്‍ സെമിയില്‍ കടന്നത്.

പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യയും പാകിസ്ഥാനും ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ക്രിക്കറ്റ് ലോകത്ത് വന്‍ ആവേശമാണ് ഈ മത്സരത്തിന്. ലോകമെമ്പാടും വന്‍ വാതുവയ്പ്പും നടക്കുന്നുണ്ട്. രണ്ടായിരം കോടി രൂപയുടെ വാതുവയ്പ്പാണ് ഇന്ത്യ പാക് മത്സരത്തിന് നടക്കുന്നത്.

ാനൊരുങ്ങുന്നത്. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പ് ഫൈനലിലായിരുന്നു ഇതിനുമുമ്പുള്ള പോരാട്ടം. അന്ന് അഞ്ച് റണ്ണിന് ഇന്ത്യ 'കുട്ടി ക്രിക്കറ്റിന്റെ' ലോകചാമ്പ്യന്‍മാരായി.

പാകിസ്ഥാന്റെ ബൗളിംഗ് നിരയും ഇന്ത്യയുടെ അതിശക്തമായ ബാറ്റിംഗ് നിരയും തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്നു നടക്കുകയെന്നാണ് കരുതുന്നത്.
ഹസന്‍ അലിയും ജുനൈദ് ഖാനും അടങ്ങിയ പേസര്‍മാരുടെ സംഘമാണ് പാകിസ്ഥാന്റെ ശക്തി. 10 വിക്കറ്റുമായി ടൂര്‍ണമെന്റില്‍ പട്ടികയില്‍ മുന്നിലാണ് ഹസന്‍ അലി. പരിക്കേറ്റ മുഹമ്മദ് ആമിറിന്റെ വരവ് പാകിസ്ഥാന്റെ ബൗളിങ്ങിന് കരുത്തുകൂട്ടും.
ഓപ്പണര്‍ ഫഖര്‍ സമാനിലാണ് പാക് ക്യാപ്ടന്‍ ഏറ്റവും പ്രതീക്ഷ വയ്ക്കുന്നത്. ദക്ഷിണാഫ്രിക്കയോടും ശ്രീലങ്കയോടും തിളങ്ങിയ ഫഖര്‍, മൂന്നാമത്തെ മാത്രം മത്സരത്തില്‍ ഇംഗ്‌ളണ്ടിനോട് അര്‍ദ്ധസെഞ്ചുറിയും നേടി. അസ്ഹര്‍ അലി, ബാബര്‍ അസം എന്നിവരുടെ ബാറ്റിംഗ് മികവിലും പാക് ക്യാപ്ടനു പ്രതീക്ഷയുണ്ട്.

പാകിസ്ഥാനെ ന്‍ മാര്‍ജിനില്‍ തോല്പിച്ചെങ്കിലും  ശ്രീലങ്കയോടുള്ള തോല്‍വി ഇന്ത്യ ഞെട്ടിച്ചിരുന്നു. പക്ഷേ, വിരാട് കോലിയും കൂട്ടരും ആ തോല്‍വിയില്‍ നിന്ന് ഇന്ത്യ ഏറെ പാഠം പഠിച്ചു. അതിന്റെ ഗുണമായിരുന്നു ലോക ഒന്നാം നമ്പര്‍ ടീമായ ദക്ഷിണാഫ്രിക്കയെ ഞെരിച്ചുടച്ചത്. സെമിയില്‍ ബംഗ്‌ളാദേശിനെതിരെ നേടിയ ജയം ഏകപക്ഷീയം എന്നുതന്നെ പറയാം.

രോഹിത് ശര്‍മയും ശിഖര്‍ ധവാനും അതിശക്തരായ ഓപ്പണര്‍മാരാണ്. ക്യാപ്റ്റന്‍ കോലിയും യുവരാജ് സിങ്ങും ഏതു ബൗളിംഗ് നിരയേയും നിഷ്പ്രഭരാക്കാന്‍ കരുത്തുറ്റഴര്‍. മഹേന്ദ്രസിങ് ധോണിയും ഹര്‍ദിക് പാണ്ഡ്യയും കേദാര്‍ യാദവും രവീന്ദ്ര ജഡേജയും ഏതവസരത്തിനൊത്തും ഉയരാന്‍ ശക്തര്‍. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റിംഗ് നിരയെക്കുറിച്ചു പ്രതീക്ഷിക്കാന്‍ ഏറെയുണ്ട്.

ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാറും ജസ്പ്രിത് ബുമ്രയും ഉമേഷ് യാദവും പ്രതീക്ഷയ്‌ക്കൊത്താണ് ഇതുവരെ പന്തെറിഞ്ഞത്. പരിശീലനത്തിനിടെ പരിക്കേറ്റ ആര്‍ അശ്വിന്‍ വിശ്രമത്തിലാണ്.

ടീം: ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ധവാന്‍, രോഹിത്, യുവരാജ്, ധോണി, കേദാര്‍, പാണ്ഡ്യ, ജഡേജ, ബുമ്ര, ഭുവനേശ്വര്‍, ഉമേഷ്.
പാകിസ്ഥാന്‍: സര്‍ഫ്രാസ് (ക്യാപ്റ്റന്‍), അസ്ഹര്‍ അലി, ഫഖര്‍ സമാന്‍, ബാബര്‍ അസം, ഹഫീസ്, മാലിക്, ഷദാബ് ഖാന്‍, ഇമാദ് വസിം, ഹസന്‍ അലി, ആമിര്‍, ജുനൈദ് ഖാന്‍.

ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് ഫൈനലില്‍ വാതുവയ്പ്പില്‍ മറിയുക രണ്ടായിരം കോടി രൂപ!!
India will face Pakistan in cricket and hockey today. Britain will host the both matches.

Pakistan face India in the Champions Trophy final and  next India-Pakistan match will be played in the Hockey World League semi-finals.

India beat Pakistan by 124 runs in Group B match of the Champions Trophy.

India and Pakistan are in the final of the ICC tournament after ten years of break. There are massive gambling around the world regarding the result of india Pak match.

Tags: Champions Trophy, ICC tournament, Virat Kohli (captain), Dhawan, Rohit, Yuvraj, Dhoni, Kedar, Pandya, Jadeja, Bumra, Bhubaneshwar and Umesh,  Pakistan,  Sarfraz (Captain), Azhar Ali, Fakhar Saman, Babur Assam, Hafeez, Malik, Shadab Khan, Imad Wasim, Hasan Ali, Aamir, Junaid Khan.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സൂപ്പര്‍ സണ്‍ഡേ: ക്രിക്കറ്റിലും ഹോക്കിയിലും ഇന്ന് ഇന്ത്യ പാക് പോര്