സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പെണ്‍കുട്ടി തന്നെയാണ് തന്റെ ജനനേന്ദ്രിയം മുറിച്ചതെന്നും താന്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു യുവതി കൃത്യം...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പെണ്‍കുട്ടി തന്നെയാണ് തന്റെ ജനനേന്ദ്രിയം മുറിച്ചതെന്നും താന്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു യുവതി കൃത്യം ചെയ്തതെന്നും സ്വാമി ഗംഗേശാനന്ദ പൊലീസിനു മൊഴി കൊടുത്തു. സ്വാമിയെ പേട്ട പൊലീസ് യുവതിയുടെ വീട്ടിലെത്തിച്ചു തെളിവെടുക്കുകയായിരുന്നു.
ആക്രമണത്തിന് പെണ്‍കുട്ടിയുടെ കാമുകന് അയ്യപ്പദാസിന്റെ പിന്തുണ ഉണ്ടായിരുന്നു. ഇതേസമയം, താന്‍ തന്നെയാണ് ജനനേന്ദ്രിയം മുറിച്ചതെന്നായിരുന്നു ആശുപത്രിയില്‍ വച്ച് സ്വാമി പൊലീസിന് മൊഴി കൊടുത്തിരുന്നത്. ഈ നിലപാടില്‍ നിന്നു സ്വാമി മാറിയിരിക്കുകയാണ്.
വേദനകൊണ്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ പെണ്‍കുട്ടിയെയാണ് കണ്ടത്. എന്നാല്‍, കാമുകന് അയ്യപ്പദാസും അപ്പോള്‍ അവിടെയുണ്ടായിരുന്നു എന്നുറപ്പാണ്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം കള്ളമാണ്. പെണ്‍കുട്ടിയുടെ മൊഴി അടിസ്ഥാനമാക്കി മാത്രമാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് തന്നെ കുടുക്കുകയായിരുന്നു. വര്‍ഷങ്ങളായി പെണ്‍കുട്ടിയുടെ കുടുംബത്തിന് സാമ്പത്തികമായി സഹായം ചെയ്തിരുന്നെന്നും സ്വാമി മൊഴി നല്കി.
രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ സ്വാമിയെ ഇന്നലെ വൈകുന്നേരമാണ് പേട്ട പൊലീസ് സര്‍ക്കിള്‍ ഓഫീസിലെത്തിച്ചത്.
ഇതേസമയം, സ്വാമി മകളെ ലൈംഗികമായി ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ അമ്മ പൊലീസിനു മൊഴി നല്‍കിയിട്ടുള്ളത്. മകളുടെ പ്രണയ ബന്ധത്തെ സ്വാമി എതിര്‍ത്തിരുന്നതിലുള്ള പക കാരണമാണ് ലിംഗം ഛേദിച്ചതെന്നായിരുന്നു ഡിജിപിക്കു നല്കിയ പരാതിയില്‍ അമ്മ പറഞ്ഞിരുന്നത്.
ഇന്നലെ വൈകുന്നേരം മുതല്‍ പേട്ട പൊലീസ് സ്റ്റേഷനില്‍ സ്വാമിയെ ചോദ്യം ചെയ്യുകയായിരുന്നു. സ്വാമി ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞുവെന്നും കുറ്റം സമ്മതിച്ചുവെന്നുമാണ് ഇന്നലെ പൊലീസ് പറഞ്ഞത്. ഇതാണ് ഇന്നു സ്വാമി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ തിരുത്തിയിരിക്കുന്നത്. ഇതോടെ പെണ്‍കുട്ടിക്കെതിരേയും അന്വേഷണം നടത്തേണ്ടിവരുന്ന അവസ്ഥയാണ്.

COMMENTS