കോഴിക്കോട്: വസ്തുവിന്റ കരം സ്വീകരിക്കാന്‍ തയ്യാറാകാത്തതിന്റെ വിഷമത്തില്‍ കര്ഷകന് വില്ലേജ് ഓഫീസില്‍ ജീവനൊടുക്കി. ചക്കിട്ടപാറ ഗ്രാമപ്പഞ്ച...
കോഴിക്കോട്: വസ്തുവിന്റ കരം സ്വീകരിക്കാന്‍ തയ്യാറാകാത്തതിന്റെ വിഷമത്തില്‍ കര്ഷകന് വില്ലേജ് ഓഫീസില്‍ ജീവനൊടുക്കി. ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ താമസിക്കുന്ന കാട്ടിക്കുളം കാവില്‍ പുരയിടത്തില്‍ ജോയി (57) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ചെമ്പനോട താഴത്തങ്ങാടിയിലുള്ള വില്ലേജ് ഓഫീസ് കെട്ടിടത്തിലാണ് ആത്മഹത്യ ചെയ്ത്.
മൃതദേഹം വില്ലേജ് ഓഫീസില്‍ നിന്നു മാറ്റാനെത്തിയ പൊലീസിനെ നാട്ടുകാര്‍ തടഞ്ഞു. കളക്ടറോ തഹസില്‍ദാരോ വരാതെ മൃതദേഹം അഴിച്ചുമാറ്റാന്‍ സമ്മതിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ പൊലീസ് വിന്മാറി.
ജോയിയുടെ കൈവശമുള്ള ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ജോയിയും കുടുംബവും നേരത്തെ വില്ലേജ് ഓഫീസിനു മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്നു.
കൊയിലാണ്ടി സഹസില്ദാറിന്റെ ഇടപെടലിനെ തുടര്‍ന്ന് ഒരു തവണ നികുതി സ്വീകരിച്ചെങ്കിലും പിന്നീട് ഒന്നര വര്‍ഷത്തോളമായി നികുതി സ്വീകരിക്കുന്നുണ്ടായിരുന്നില്ല. വില്ലേജ് ഓഫീസില്‍ നികുതി അടയ്ക്കാനായി എത്തുമ്പേള്‍ പല കാരണങ്ങള്‍ പറഞ്ഞ് മടക്കി അയയ്ക്കുമായിരുന്നു. ഇതുമൂലമുള്ള പ്രയാസം കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ഹര്‍ത്താലിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.
Summary: Farmer committed suicide at village office in Kozhikkode. He committed suicide as the village authorities hesitated to accept land tax.
Tags: Kozhikkode, Suicide, Death, Police, Revenue

COMMENTS