തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകത്ത് ബിജെപി യുവനേതാക്കളായ രാകേഷ്, രാജേഷ് എന്നിവരുടെ വീട്ടില്‍ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രം പിട...
തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകത്ത് ബിജെപി യുവനേതാക്കളായ രാകേഷ്, രാജേഷ് എന്നിവരുടെ വീട്ടില്‍ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രം പിടിച്ചു. പുതിയ അഞ്ഞുറിന്റെയും രണ്ടായിരത്തിന്റെയും നോട്ടടിക്കാനുള്ള യന്ത്രം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് പിടികൂടിയത്. ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടും പൊലീസ് കണ്ടെത്തി.
പൊലീസ് കുറേക്കാലമായി രാകേഷിനെയും രാജേഷിനെയും നീരീക്ഷിച്ചുവരികയായിരുന്നു. രാജേഷിനെ പൊലീസ് പിടികൂടി. രാകേഷ് ഒളിവിലാണ്. കള്ളനോട്ടടി കേന്ദ്രത്തില്‍ പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും പരിശോധന നടത്തി.
ബിജെപിയിലും പോഷകസംഘടനകളിലും സജീവമായി പ്രവര്‍ത്തിക്കുന്നയാളാണ് രാകേഷ്. സംഭവത്തെ കുറിച്ച് ബിജെപി നേതാക്കളാരും പ്രതികരിച്ചിട്ടില്ല.
Summary: Police seized fake currency from Thrissur. Bjp leader arrested in connection with the case. Police also found fake currency making unit in his house.
COMMENTS