Search

ജസ്റ്റിസ് കര്‍ണന്റെ അറസ്റ്റ് തിരിക്കഥ പ്രകാരം, അറസ്റ്റ് ഇത്ര വൈകിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രം

അഭിനന്ദ്

ന്യൂഡല്‍ഹി : കോടതിയലക്ഷ്യക്കേസില്‍ കുടുങ്ങിയ ജസ്റ്റിസ് സി. എസ്. കര്‍ണനെ ഇന്ന് അറസ്റ്റു ചെയ്തത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമെന്നു സൂചന.

സുപ്രീം കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ച കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ന്യായാധിപനായിരുന്ന ജസ്റ്റിസ് കര്‍ണനെ കോയന്പത്തൂരില്‍നിന്നാണ് പൊലീസ് ഇന്ന് അറസ്റ്റു ചെയ്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പീറ്റര്‍ രമേശ് മാധ്യമങ്ങളോടു പറഞ്ഞു.

കോയമ്പത്തൂരില്‍ കര്‍പഗം കോളജിനടുത്തുള്ള റിസോര്‍ട്ടിലായിരുന്നു കര്‍ണന്‍ താമസിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇദ്ദേഹം പിടിയിലായതെന്നാണ് പൊലീസ് പറയുന്നത്.

അറസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് മേയ് ഒന്പതുമുതല്‍ കര്‍ണന്‍ ഒളിവിലായിരുന്നു. കോയമ്പത്തൂരില്‍ നിന്നു ചെന്നൈയിലേക്കു കൊണ്ടുപോകുന്ന ജസ്റ്റിസ് കര്‍ണനെ കൊല്‍ക്കത്തയിലേക്കു കൊണ്ടുപോകും.

കര്‍ണന്‍ എവിടെയുണ്ടെന്ന് പൊലീസിനു നേരത്തേ തന്നെ വ്യക്തമായി അറിയാമായിരുന്നു. അദ്ദേഹം പോകുന്ന വഴികളെല്ലാം പൊലീസിനു കാണാപ്പാഠമായിരുന്നു. ഉടനെ അറസ്റ്റു വേണ്ടെന്ന് ഉന്നതങ്ങളില്‍ നിന്നു കിട്ടിയ നിര്‍ദ്ദേശം പൊലീസ് അനുസരിക്കുകയായിരുന്നു.

ഹൈക്കോടതിയിലെ മുതിര്‍ന്ന ന്യായാധിപന്‍ ഇത്തരമൊരു കേസില്‍ പെടുന്നത് ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുന്നതു ശരിയാണോ എന്നതുള്‍പ്പെടെ കുറേയേറെ വിഷയങ്ങള്‍ ന്യായാധിപര്‍ക്കു മുന്നില്‍ തന്നെയുണ്ടായിരുന്നു. മാത്രമല്ല, കര്‍ണന്‍ റിട്ടയര്‍ ചെയ്തിട്ടു മതി അറസ്റ്റെന്ന് കേന്ദ്ര സര്‍ക്കാരും നിലപാടെടുത്തിരുന്നു. ഇതോടെയാണ് പൊലീസിന് എല്ലാം അറിയാമായിരുന്നിട്ടും അറസ്റ്റു വൈകിച്ചത്.

സര്‍വീസിലുള്ള ഒരു ന്യായാധിപനെ അറസ്റ്റു ചെയ്തു ജയിലില്‍ അടയ്ക്കുമ്പോള്‍ നിയമപരമായ ഒട്ടേറെ കുരുക്കുകള്‍ക്കും ഉത്തരം നല്‌കേണ്ടിവരും. അതിലും നല്ലത് റിട്ടയര്‍ ആയിട്ട് അറസ്റ്റു ചെയ്യുന്നതായിരിക്കുമെന്നു നിയമോപദേശം കേന്ദ്രത്തിനു കിട്ടി. ഏതാനും ദിവസം മുന്‍പ് ഒളിവിലിരിക്കെ തന്നെ അദ്ദേഹത്തിന്റെ സര്‍വീസ് ജീവിതം അവസാനിച്ചതോടെയാണ് അറസ്റ്റിനു പച്ചക്കൊടി കിട്ടിയത്.

കോയമ്പത്തൂരില്‍ വരുന്നതിനു മുന്‍പ് മൂന്നു ദിവസം കര്‍ണന്‍ കൊച്ചിയില്‍ പനങ്ങാട്ടുള്ള സിംഫണി റിസോര്‍ട്ടില്‍ മൂന്ന് ദിവസം താമസിച്ചു. ഈ വിവരം അപ്പോള്‍ തന്നെ കൊച്ചി പൊലീസ് അറിഞ്ഞു. അവര്‍ മുകളിലേക്കു വിവരം കൊടുക്കുകയും ചെയ്തു. അപ്പോഴും അറസ്റ്റിന് അനുമതി ലഭിച്ചിരുന്നില്ല.

ജസ്റ്റിസ് കര്‍ണന്റെ പേരിലായിരുന്നില്ല കൊച്ചിയില്‍ മുറിയെടുത്തത്. പക്ഷേ, അദ്ദേഹം എത്തിയ ഉടന്‍ തന്നെ എല്ലാവരും അദ്ദേഹത്തെ തിരിച്ചറിഞ്ഞു. മൂന്നു ദിവസവും ജസ്റ്റിസ് കര്‍ണന്‍ മുറിവിട്ടു പുറത്തിറങ്ങിയില്ല. സഹായികളായുണ്ടായിരുന്ന രണ്ടു ചെറുപ്പക്കാരാണ് അദ്ദേഹത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുത്തത്.

കര്‍ണന്റെ അഭിഭാഷകര്‍ ബുധനാഴ്ച വീണ്ടും സുപ്രീം കോടതിയെ സമീപിക്കുന്നുണ്ട്.Controversial judge Justice CS Karnan arrested in Tamil Nadu.  His lawyer Peter Ramesh told the media that the former judge of the Calcutta high court, who was sentenced to six months in jail, was arrested from Coimbatore.

Karna lived in the resort near Karpagam college in Coimbatore. According to the police, he was arrested on the basis of a mobile phone.

Karna was absconding since May 9, when the Supreme Court ordered him to be arrested. Justice Karnan will be taken to Kolkata from Coimbatore.

For three days before arriving in Coimbatore, Karna stayed in Symphony Resorts at Kochi

Tags: Controversial judge, Justice CS Karnan,  Tamil Nadu, lawyer, Peter Ramesh, Calcutta high court,  jail,  Coimbatore,  Karpagam college ,  mobile phon,  Kolkata,  Symphony Resorts , Kochivyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ജസ്റ്റിസ് കര്‍ണന്റെ അറസ്റ്റ് തിരിക്കഥ പ്രകാരം, അറസ്റ്റ് ഇത്ര വൈകിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രം