ജീവിതത്തിലെ താളപ്പിഴകള്‍ മറന്ന് ഡോ. യാമിനി തങ്കച്ചി രണ്ടു പതിറ്റാണ്ടിനു ശേഷം നൃത്തവേദിയില്‍ തിരിച്ചെത്തി. മഹാകാവി കെസി കേശവപിള്ളയുടെ ജന...
ജീവിതത്തിലെ താളപ്പിഴകള്‍ മറന്ന് ഡോ. യാമിനി തങ്കച്ചി രണ്ടു പതിറ്റാണ്ടിനു ശേഷം നൃത്തവേദിയില്‍ തിരിച്ചെത്തി.
മഹാകാവി കെസി കേശവപിള്ളയുടെ ജന്മാര്ഷികത്തോടനുബന്ധിച്ച് ഹസന് മരയ്ക്കാര്‍ ഹാളില്‍ നടന്ന പരിപാടിയിലാണ് യാമിനി ഒരിക്കല്‍ കൂടി ചിലങ്കയണിഞ്ഞത്.
കെബി ഗണേശ് കുമാര്‍ എംഎല്‍എയുമായുള്ള വിവാഹമോചനത്തിനു ശേഷം ജീവിതത്തിലെ വിഷമസന്ധികള്‍ മറികടക്കാന്‍ കൂടിയാണ് യാമിനി നൃത്തത്തിലേക്ക് തിരിച്ചു പോയത്.
നീണ്ട ഇടവേളയ്ക്ക് ശേഷം വേദിയിലെത്തിയതിന്റെ പരിഭ്രമമൊന്നും യാമിനിയുടെ മുഖത്തില്ലായിരുന്നു. കുട്ടിക്കാലം മുതല്ക്കേ നൃത്തം അഭ്യസിച്ച യാമിനി തങ്കച്ചി സ്കൂള്‍ , കോളജ് പഠനകാലത്ത് നൃത്ത രംഗത്ത് സജീവമായിരുന്നു. വിവാഹ ശേഷം നൃത്തത്തോട് വിടപറയുകയായിരുന്നു.
ഗണേശ് കുമാറുമായി വേര്‍പിരിഞ്ഞതിനു ശേഷമാണ് വീണ്ടും നൃത്ത രംഗത്തേക്ക് ചുവടുവച്ചത്. അമ്മയുടെ പെര്‍ഫോമന്‍സ് സൂപ്പര്‍ എന്നാണ് ഇളയമകനും ബാലതാരവുമായ ദേവരാമന് പറഞ്ഞത്.
നൃത്തവേദികളില്‍ സജീവമാകാന്‍ തീരുമാനിച്ചതായും യാമിനി തങ്കച്ചി പറഞ്ഞു. ദൈവികമായി ലഭിച്ച കലയെ കൈവിടില്ല. ദാമ്പത്യത്തില്‍ ചുവടുകള്‍ തെറ്റിയെങ്കിലും നൃത്തവേദിയില്‍ ചുവടുകള്‍ തെറ്റാതെ മുന്നേറാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യാമിനി. അമ്മയ്ക്കു പിന്തുണയുമായി മക്കളും ഒപ്പമുണ്ട്.

COMMENTS