പൃഥ്വിരാജും ഇന്ദ്രജിത്തും യുവതലമുറയിലെ മികച്ച നടന്മാരാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവാന് വഴിയില്ല. എന്നാല്‍, വര്ഷങ്ങള്ക്...
പൃഥ്വിരാജും ഇന്ദ്രജിത്തും യുവതലമുറയിലെ മികച്ച നടന്മാരാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവാന് വഴിയില്ല. എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് ഇരുവരും നടന്മാരാകുമെന്നും താരമാകുമെന്നും പ്രവചിച്ചത് മറ്റാരുമല്ല, മലയാളിയുടെ സ്വന്തം മേനോന്, സംശയിക്കേണ്ട, ബാലചന്ദ്ര മേനോന് തന്നെ. എത്രയോ പുതുമുഖങ്ങളെ മലയാള സിനിമയ്ക്കു സംഭവന നല്‍കിയിട്ടുള്ള ആളാണ് മേനോന്. മേനോന് അന്ന് പറഞ്ഞതു തെറ്റിയില്ല. പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിലെ തിരക്കുള്ള താരങ്ങളായി മാറി.
പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അച്ഛനും മേനോന് സിനിമയിലെ നായകനുമായ സുകുമാരന്റെ കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് മേനോന് ഫേസ്ബുക്കിലാണ് കുറിച്ചത്.
മേനോന്റെ കുറിപ്പില്‍ നിന്നും:
അമ്മ എന്ന സംഘടന രൂപം കൊണ്ട നാളുകളില്‍ രാജുവിന്റെ ( പൃഥ്വിരാജ് ) അച്ഛന് സുകുമാരന്‍ ഒരു വാര്‍ഷിക യോഗത്തിനു വരുമ്പോള്‍ തന്റെ രണ്ടു ആണ്മക്കളെയും കൂട്ടിയിരുന്നു. നടീനടന്മാരുടെ മീറ്റിങ്ങില്‍ മക്കള്‍ക്ക് എന്തുകാര്യം എന്ന് ഞാന്‍ തമാശയായി ചോദിച്ചു. സുകുമാരന്‍ തന്റെ തനത് കള്ളച്ചിരിയോടെ പറഞ്ഞു. ഇവന്മാര്ക്കു രണ്ടിനും അമ്മയില്‍ അംഗത്വമെടുക്കാന്‍ പോകുവാ, നമ്മുടെ കാലം കഴിഞ്ഞാലും ഇവിടെ നായകന്മാരാകാന് ആളുവേണ്ടേ ആശാനെ… സുകുമാരന്‍ പറഞ്ഞത് ഇന്ന് സത്യമായിരിക്കുന്നു. ഈ പോസ്റ്റ് ഞാന്‍ തയ്യാറാക്കുമ്പോള്‍ രാജു നായകനായ മൂന്നു ചിത്രങ്ങളാണ് ഒരേ സമയം പ്രദര്‍ശന വിജയം നേടി മുന്നേറുന്നത്.
രാജുവിന്റെ സ്ഥാനാരോഹത്തിനു ഞാന്‍ സാക്ഷി മാത്രമല്ല, ഞാനതു പ്രവചിച്ചതുമാണ്.
ചില ദിവസങ്ങളില്‍ മല്ലികയുടെ വീട്ടില്‍ ചായ സല്ക്കാരത്തിനു ഞാനും കൂടും. വിദ്യാര്‍ത്ഥികളായ രാജുവും ഇന്ദ്രനും ഞങ്ങള്‍ക്കിടയിലിരുന്ന് എല്ലാം ശ്രദ്ധിച്ചു കേള്‍ക്കും. അന്ന് ഞാന്‍ എന്നോടൊപ്പമുണ്ടായിരുന്ന ഇപ്പോഴത്തെ ജീവന് ടിവി മാനേജിംഗ് ഡയറക്ടര്‍ ബേബി മാത്യുവിനോട് കാറില്‍ തിരിച്ചു പോകുമ്പോള്‍ പറഞ്ഞു. നോക്കിക്കോ രാജു ഒരു നടനാകും താരമാകും.

COMMENTS