Search

അമ്മ എക്‌സിക്യൂട്ടീവിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, എല്ലാവരും ശ്രദ്ധിക്കുന്നത് രമ്യാ നമ്പീശന്റെ നിലപാട്, യോഗത്തില്‍ ദിലീപും പങ്കെടുക്കുംസിദ്ധാര്‍ത്ഥ് ശ്രീനിവാസ്


തിരുവനന്തപുരം :  താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു മുന്നോടിയായുള്ള എക്‌സിക്യൂട്ടീവ് യോഗം ഇന്നു വൈകുന്നേരം കൊച്ചിയില്‍ നടക്കുമെന്നിരിക്കെ, താരസംഘടന രണ്ടു ചേരിയായി തിരിഞ്ഞുകഴിഞ്ഞു. ഇന്നത്തെ യോഗത്തില്‍ നടന്‍ ദിലീപും പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

നാളെ നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ എന്തൊക്കെ ചര്‍ച്ചയ്‌ക്കെടുക്കണമെന്നു തീരുമാനിക്കുന്നത് എക്‌സിക്യൂട്ടീവ് യോഗമാണ്. എക്‌സിക്യൂട്ടിവ് യോഗം വൈകിട്ട് ക്രൗണ്‍ പ്‌ളാസ ഹോട്ടലിലാണ് നടക്കുക.

ദിലീപ്, മോഹന്‍ലാല്‍, മമ്മൂട്ടി, ഇന്നസെന്റ്, ഗണേശ് കുമാര്‍, മുകേഷ്, ഇടവേള ബാബു, നെടുമുടി വേണു, ദേവന്‍, ലാലു അലക്‌സ്, സിദ്ധിഖ്, മണിയന്‍പിള്ള രാജു, കലാഭവന്‍ ഷാജോണ്‍, പൃഥ്വിരാജ്, നിവിന്‍ പോളി, ആസിഫ് അലി, രമ്യാ നമ്പീശന്‍, കുക്കു പരമേശ്വരന്‍ എന്നിവരാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍.

നടി ആക്രമിക്കപ്പെട്ട വിഷയം ചര്‍ച്ചയ്‌ക്കെടുക്കണമെന്ന ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് രമ്യയോട് വനിതാ കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുണ്ട്. രമ്യയുടെ വീട്ടിലേക്കുപോകും വഴിയാണ് നടി ആക്രമിക്കപ്പെട്ടത്. പിന്നീട് നടി കുറച്ചുദിവസം കഴിച്ചുകൂട്ടിയതും രമ്യയുടെ വീട്ടിലായിരുന്നു.

കൂട്ടുകാരിയെ പിന്തുണയ്‌ക്കേണ്ട ബാധ്യതയും രമ്യയ്ക്കുണ്ട്. അതിനാല്‍ രമ്യ ഈ വിഷയത്തില്‍ ശക്തമായ നിലപാടെടുക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ വിഷയം അജന്‍ഡയില്‍ വരും. രമ്യയുടെ നിലപാടിന് പിന്തുണ നല്കി പൃഥ്വിരാജും സംസാരിക്കാനിടയുണ്ട്. കുക്കു പരമേശ്വരനും ഇക്കാര്യത്തില്‍ എതിര്‍ നിലപാടെടുക്കാന്‍ ഇടയില്ല.

ഇതില്‍ വനിതാ പ്രതിനിധികളെന്ന നിലയില്‍ രമ്യയുടെയും കുക്കുവിന്റെയും വാക്കുകള്‍ക്കു പ്രത്യേക വിലയുണ്ട്. രമ്യയുടെ വീട്ടിലേക്കു പോകാന്‍ പുറപ്പെട്ട വഴിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ക

ഇതേമസമയം, പൊലീസ് ഇതുവരെ കുറ്റക്കാരനെന്നു പറയാത്ത ദിലീപിനു ധാര്‍മിക പിന്തുണ നല്കാനുള്ള ബാധ്യത സംഘടനയ്ക്കുണ്ടെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഇക്കാര്യത്തില്‍ നുണ പരിശോധനയ്ക്കു വരെ തയ്യാറാണെന്ന് തുറന്നു പറഞ്ഞിട്ടുള്ള ദിലീപ് ഇക്കാര്യം ചര്‍ച്ചചെയ്യണമെന്നു വന്നാല്‍ എതിരു നില്‍ക്കാനിടയില്ല. മമ്മൂട്ടി, ഇന്നസെന്റ്, ഗണേശ് കുമാര്‍ തുടങ്ങിയവര്‍ ദിലീപിനെ വ്യക്തിപരമായി ഇഷ്ടപ്പെടുന്നവരാണ്. അവരുടെ നിലപാടും പ്രധാനമാണ്.

ആത്യന്തികമായി മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വാക്കുകള്‍ക്കായിരിക്കും എല്ലാവരും ഏറ്റവും കൂടുതല്‍ വില കല്പിക്കുക.

നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തില്‍ ചര്‍ച്ചചെയ്യണമെന്ന ആവശ്യം പല കോണുകളില്‍ നിന്നുമുയരുന്നുണ്ട്. ഈ വിഷയം ചര്‍ച്ചചെയ്യാതെ യോഗം അവസാനിപ്പിക്കാനായിരുന്നു ഇതുവരെ ആലോചന നടന്നിരുന്നത്. എന്നാല്‍, വിഷയം ചര്‍ച്ചചെയ്‌തേ തീരൂ എന്ന നിലപാടില്‍ ഒരു വിഭാഗം താരങ്ങള്‍ എത്തിയതോടെ മറ്റു വഴിയില്ലെന്നായിരിക്കുകയാണ്.

താരസംഘടന രണ്ടു ചേരിയായി നില്‍ക്കുന്ന സ്ഥിതിയാണ്. ഒരു വിഭാഗം നടിക്കു നീതി കിട്ടിയില്ലെന്നു വാദിക്കുമ്പോള്‍ മറു വിഭാഗം ഈ സംഭവത്തിന്റെ പേരില്‍ നടന്‍ ദിലീപിനെ വേട്ടയാടുന്നതിനെതിരേ നിലപാടെടുത്തിരിക്കുകയാണ്.

വിഷയം യോഗത്തില്‍ ചര്‍ച്ചചെയ്യണമെന്ന നിലപാടുകാരില്‍ പ്രധാനി നടി മഞ്ജു വാര്യരാണ്. പീഡിപ്പിക്കപ്പെട്ട നടിക്കു തുടക്കം മുതല്‍ ശക്തമായ പിന്തുണ നല്കിയിട്ടുള്ളയാളാണ് മഞ്ജു. കേസ് തേഞ്ഞുമാഞ്ഞു പോകുമെന്ന ഘട്ടത്തില്‍ മഞ്ജുവിന്റെ ശക്തമായ ഇടപെടലുകളാണ് വഴിത്തിരിവുണ്ടാക്കിയത്.

യോഗത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് മഞ്ജു ആവശ്യപ്പെട്ടാല്‍ അത് ഒഴിവാക്കാന്‍ കഴിയില്ല.
മഞ്ജു വാര്യരോട് മോഹന്‍ ലാല്‍ മാനസിക അടുപ്പം പുലര്‍ത്തുന്നുവെന്ന് ദിലീപ് അനുകൂലികളായ ചിലര്‍ ഇതിനകം ആരോപണം ഉന്നയിച്ചിട്ടുണ്ട്. പൃഥ്വരാജാകട്ടെ നടിക്കു ശക്തമായ പിന്തുണ പ്രഖ്യാപിച്ച് അവര്‍ക്കൊപ്പം അഭിനയിക്കുകയും ചെയ്ത ആളാണ്. അഡ്വഞ്ചേഴ്‌സ് ഒഫ് ഓമനക്കുട്ടന്‍ എന്ന തന്റെ ചിത്രം തീയറ്ററുകളില്‍ നിന്നു പിന്‍വലിപ്പിക്കാന്‍ ശ്രമം നടന്നതിന്റെ ദേഷ്യത്തിലാണ് ആസിഫ് അലി.

ചുരുക്കത്തില്‍ എക്‌സിക്യൂട്ടീവില്‍ ഓരോരുത്തരുടെയും നിലപാട് പ്രധാനമാണ്. ഇനി എക്‌സിക്യൂട്ടിവ് കടന്ന് യോഗത്തില്‍ വന്നാല്‍ ഇക്കാര്യത്തില്‍ ആരൊക്കെ എന്തൊക്കെ നിലപാട് എടുക്കുമെന്ന് അറിയില്ല.

ഈ സംഭവം താരസംഘടനയ്ക്കു കൂടി മാനക്കേടുണ്ടാക്കിയെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും താരങ്ങളില്‍ ചിലര്‍ വ്യക്തിപരമായി പറയാന്‍ തുടങ്ങിയിട്ടുണ്ട്. അത്തരമൊരു ആവശ്യം ഉയര്‍ന്നുവരികയും അതിനു പിന്തുണ കിട്ടുകയും ചെയ്താല്‍ അതു പ്രമേയമാക്കി സര്‍ക്കാരിനു മുന്നില്‍ വയ്ക്കാനും താരസംഘടന നിര്‍ബന്ധിതമാവും.

ഇതേസമയം, അമ്മയുടെ അനുമതിയില്ലാതെ മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ നടിമാര്‍ സംഘനട രൂപീകരിച്ചതും യോഗത്തില്‍ ചര്‍ച്ചയായി വരും. ഈ വിഷയം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തി നടിയുടെ വിഷയം പിന്നിലാക്കാനും ശ്രമമുണ്ടായേക്കും.

വിഷയം സംഘടനയ്ക്കുള്ളില്‍ തന്നെ ഒതുക്കിത്തീര്‍ക്കണമെന്നും പുറത്തേയ്ക്കു വലിച്ചിഴച്ച് താരങ്ങളുടെ മാനം കളയരുതെന്നും വാദിക്കുന്നവരും കൂട്ടത്തിലുണ്ട്.

The executive meet ahead of the organizational committee meeting of Amma's General Body will be held in Kochi this evening. Actor Dileep is also expected to attend the meeting.

The General Body meeting scheduled for tomorrow. The executive meet will be held at Crown Plaza Hotel in the evening.

Dilip, Mohanlal, Mammootty, Innocent, Ganesh Kumar, Mukesh, the interval Babu, Venu Venu, Devan, Lalu Alex, Siddique, Manian Pillai Raju, Kalabhavan Shajon, Pauly, Asif Ali, Ramya Nambeeshan, Cook, Parameswaran and his mother's Executive Committee Members .

The women's forum has asked Ramya to adopt a strong stance on the issue of the actress attacked. The actress was attacked on the way to Ramya's house. The actress later stayed in Ramya's house for a few days.

Tags: Amma, Remya Nambeesan, Dilip, Mohanlal, Mammootty, Innocent, Ganesh Kumar, Mukesh, the interval Babu, Venu Venu, Devan, Lalu Alex, Siddique, Manian Pillai Raju, Kalabhavan Shajon,  Pauly, Asif Ali, Ramya Nambeeshan, Cook, Parameswaran
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ അമ്മ എക്‌സിക്യൂട്ടീവിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, എല്ലാവരും ശ്രദ്ധിക്കുന്നത് രമ്യാ നമ്പീശന്റെ നിലപാട്, യോഗത്തില്‍ ദിലീപും പങ്കെടുക്കും