കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉന്നതര്‍ക്കു പങ്കുള്ളതായി ജയിലില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനി തന്നോടു പറഞ്ഞതായി സുനിയുട...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉന്നതര്‍ക്കു പങ്കുള്ളതായി ജയിലില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനി തന്നോടു പറഞ്ഞതായി സുനിയുടെ പുതിയ അഭിഭാഷകന് അഡ്വ. ബി എ ആളൂര്‍ പറഞ്ഞു.
ഈ കേസില്‍ നടന് ദിലീപ് പൊലീസ് ചോദ്യംചെയ്യലിനു വിധേയനായിക്കൊണ്ടിരിക്കെയാണ് ആളുര് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
കാക്കനാട് ജയിലിലെത്തി സുനിയെ കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അഡ്വ. ആളൂര്‍
വലിയ ഗൂഢാലോടചനയാണ് നടന്നിരിക്കുന്നതെന്നാണ് സുനി വെളിപ്പെടുത്തിയിരിക്കുന്നത്. വേണ്ടിവന്നാല്‍ 164 വകുപ്പു പ്രകാരം സുനിയെക്കൊണ്ട് കോടതിയില്‍ രഹസ്യമൊഴി നല്കിക്കുമെന്നും ആളൂര്‍ പറഞ്ഞു.
ഈ കേസില്‍ മാര്‍ട്ടന്‍ ഒഴികെയുള്ള പ്രതികള്‍ക്കു വേണ്ടിയായിരിക്കും ആളൂര്‍ ഹാജരാവുക.
ജൂലായ് നാലിനാണ് സുനിയുടെ കേസ് ഇനി കോടതിക്കു മുന്നില്‍ വരിക. അന്നു താനായിരിക്കും ഹാജരാവുകയെന്ന് ആളൂര്‍ പറഞ്ഞു.
COMMENTS