കൊച്ചി: നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ താരങ്ങളും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്പോര്. താര സംഘടനയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ താരങ്ങളും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്പോര്.
താര സംഘടനയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രസിഡന്റ് ഇന്നസെന്റ് എംപി ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവത്തില്‍ ആരെയും തള്ളിപ്പറയില്ലെന്ന് ആവര്‍ത്തിച്ച് ഇന്നസെന്റ് വ്യക്തമാക്കി.
കേസില്‍ അന്വേഷണം നല്ല നിലയ്ക്ക് മുന്നോട്ടുപോകുന്നുണ്ട്. പ്രതികളെ എല്ലാം പോലീസ് പിടിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അമ്മ ഇടപെട്ടില്ല എന്ന് പറയുന്നത് തെറ്റാണ്.
മുഖ്യമന്ത്രിയെയും ഡിജിപിയെയും ഒക്കെ വിളിച്ച് അന്വേഷണത്തെക്കുറിച്ച് തിരക്കുന്നുണ്ടായിരുന്നു. പൊലീസ് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടുപിടിക്കട്ടെ എന്നും ഇന്നസെന്റ് പറഞ്ഞു.
തുടര്‍ന്ന്, കൂടുതല്‍ ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചതോടെ താരങ്ങള്‍ പ്രകോപിതരാവുകയായിരുന്നു. എംഎല്‍എമാരായ മുകേഷും, കെ.ബി. ഗണേശ് കുമാറുമാണ് ചോദ്യങ്ങളോട് പ്രതികരിച്ചത്. മുകേഷ് മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്തു. ഇടയ്ക്ക് ദേവനും സാദിഖും ക്ഷുഭിതരായി സംസാരിക്കുന്നുണ്ടായിരുന്നു.
എന്തൊക്കെ പ്രകോപനമുണ്ടായാലും താരങ്ങളെ തള്ളിപ്പറയാന്‍ അമ്മ തയാറാകില്ലെന്ന് ഗണേശ് കുമാര്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്തു.
നടി ആക്രമിക്കപ്പെട്ട സംഭവം യോഗം ചര്‍ച്ച ചെയ്തെന്നും ഒരംഗം പോലും സംശയങ്ങള്‍ ഉന്നയിച്ചില്ലെന്നും ഗണേശ് വ്യക്തമാക്കി.
നിയമം നിയമത്തിന്റെ വഴിക്കുപോകും. അതാണ് അമ്മയുടെ നിലപാട്. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലുകളൊന്നും സംഘടന ഇടപെട്ട് തടസപ്പെടുത്തില്ല.
അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ അടര്‍ത്തിയെടുത്ത് ചോരകുടിക്കാമെന്ന് ആരും കരുതേണ്ടെന്നും ഗണേശ് കുമാര്‍ പറഞ്ഞു.
മാദ്ധ്യമ പ്രവര്‍ത്തകരുടെ തുടരെയുള്ള ചോദ്യങ്ങളാണ് താരങ്ങളെ ചൊടിപ്പിച്ചത്. ഇത്തരം വാഗ്വാദങ്ങളെല്ലാം നടക്കുമ്പോഴും തങ്ങളെ ബാധിക്കുന്ന വിഷയമല്ല ഇതെന്ന നിലയില്‍ തികഞ്ഞ മൗനത്തിലായിരുന്നു മോഹന്‍ലാലു മമ്മൂട്ടിയും.
വാഗ്വാദമെല്ലാം കെട്ടടങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ചായ കുടിക്കാന്‍ ക്ഷണിക്കാന്‍ മമ്മൂട്ടി മറന്നതുമില്ല.
തുടരെ ചോദ്യങ്ങള്‍ വന്നപ്പോള്‍ ആദ്യം മൗനത്തിലായിരുന്ന ദിലീപ് സംസാരിക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.
COMMENTS