കൊച്ചി: ദിലീപിന്റെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശത്തിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയേക്കുമെന്നു സൂചന. ടെലിവിഷന്‍ ചാനലിലാണ്...
പള്‍സര്‍ സുനിയും നടിയും തമ്മില്‍ ഭയങ്കര അടുപ്പത്തിലായിരുന്നു. ഗോവയില്‍ അവര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. അതാണ് അപകടത്തിലേക്കു നയിച്ചത്. ദിലീപിന്റെ ഈ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടിക്കെതിരെ തെറ്റായ പരാമര്‍ശം നടത്തിയ നടന് സലീംകുമാര്‍ മാപ്പു ചോദിച്ചു രംഗത്തുവന്നിരുന്നു. നടിയെയും പള്‍സര്‍ സുനിയെയും നുണപരിശോധനയ്ക്കു വിധേയമാക്കണമെന്നാണ് സലീംകുമാര്‍ ആവശ്യപ്പെട്ടത്.
നടന് അജു വര്‍ഗ്ഗീസും ദിലീപിനു പിന്തുണയുമായി എത്തിയിരുന്നു. കുറിപ്പില്‍ നടിയുടെ പേരെടുത്തു പറഞ്ഞതിന്റെ പേരില്‍ അജു വര്‍ഗ്ഗീസിനെതിരെ നിയമനടപടിയുണ്ടായേക്കും. ലാല്‍ ജോസും ദിലീപിനെ പിന്തുണച്ചു രംഗത്തുവന്നിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പരസ്യ പിന്തുണയുമായി രംഗത്തെത്തിയത്.
അതിനിടെ ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ നടിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തി. നടി വിശദമായ മൊഴിയാണ് പൊലീസിനു നല്‍കിയിരിക്കുന്നത്. സിനിമയില്‍ ഇതുവരെ നേരിട്ട പ്രതിസന്ധികളെപ്പറ്റി പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
Tags: Dileep, Actress, Molestation, Police, Case
COMMENTS