ചെന്നൈ: താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നടി സിന്ധു മേനോന്. താനിപ്പോള്‍ ഭര്‍ത്താവിനൊപ്പം ലണ്ടനിലാ...
ചെന്നൈ: താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നടി സിന്ധു മേനോന്. താനിപ്പോള്‍ ഭര്‍ത്താവിനൊപ്പം ലണ്ടനിലാണെന്നും സിന്ധു എന്നുപേരുളള മറ്റൊരു നടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും സിന്ധു മേനോന് വ്യക്തമാക്കി.
അടുത്തിടെ, നടി കനക കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് മരിച്ചുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താന്‍ ജീവിച്ചിരിക്കുന്നുവെന്ന് തൊട്ടുപിന്നാലെ കനക വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തു. ഇതിന് സമാനമായ സംഭവമാണ് ഇപ്പോഴും നടന്നത്.
അമിതമായി ഉറക്കഗുളിക കഴിച്ച് നടി സിന്ധു മേനോന് ഗുരുതരാവസ്ഥയില്‍ എന്ന നിലയിലാണ് വാര്‍ത്ത പ്രചരിച്ചത്. ഇതോടെയാണ് ലണ്ടനില്‍ ഭര്‍ത്താവിനോടൊപ്പം കഴിയുന്ന സിന്ധു താന്‍ ജീവിച്ചിരിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സിന്ധു എന്ന മറ്റൊരു സഹനടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും സിന്ധു മേനോന് വ്യക്തമാക്കി.
2010ല്‍ ഐ ടി പ്രൊഫഷണലായ ഡൊമിനിക് പ്രഭുവിനെ വിവാഹം കഴിച്ചതോടെയാണ് സിന്ധു ഇംഗ്ലണ്ടിലേക്ക് താമസം മാറ്റിയത്. മലയാളിയായ സിന്ധു കര്‍ണാടകയിലാണ് ജനിച്ചത്. തമിഴ്, കന്നഡ, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലായി നാല്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
രശ്മി എന്ന കന്നഡ ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. ഉത്തമന് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറി. വേഷം, വാസ്തവം, തൊമ്മനും മക്കളും തുടങ്ങിയ മലയാളചിത്രങ്ങളില്‍ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. 2012ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവാണ് സിന്ധുവിന്റെ അവസാന മലയാള ചിത്രം.
COMMENTS