ഷെര്‍ലിന്‍ ചോപ്രയ്ക്കു വിവാദങ്ങള്‍ പുത്തരിയല്ല. ഷെര്‍ലിന്‍ എന്തുപറഞ്ഞാലും അതു ചെന്നെത്തുക വിവാദത്തിലായിരിക്കും. ഇതാ പുതിയൊരു അഭിമുഖത്തി...
ഷെര്‍ലിന്‍ ചോപ്രയ്ക്കു വിവാദങ്ങള്‍ പുത്തരിയല്ല. ഷെര്‍ലിന്‍ എന്തുപറഞ്ഞാലും അതു ചെന്നെത്തുക വിവാദത്തിലായിരിക്കും. ഇതാ പുതിയൊരു അഭിമുഖത്തില്‍ ഷെര്‍ലിന്‍ അമിട്ടിനു തിരികൊളുത്തുന്നു.
? ലിവ് ഇന്‍ റിലേഷനെക്കുറിച്ച് എന്താണ് അഭിപ്രായം
* വിവാഹത്തോളം തന്നെ വിശുദ്ധമാണ് ലിവ് ഇന്‍ റിലേഷനും.
? വിവാഹത്തിനു മുന്‍പുള്ള സെക്സിനെക്കുറിച്ച് എന്താണ് അഭിപ്രായം.
* നിര്‍ബന്ധമായും വിവാഹപൂര്‍വ സെക്സ് നടത്തിയിരിക്കണം.
? പ്രണയത്തിനും ആത്മാര്‍ത്ഥതയ്ക്കും താങ്കള്‍ കൊടുക്കുന്ന നിര്‍വചനം എന്താണ്
* ആത്മാര്‍ത്ഥതയ്ക്കു ഒരു നിര്‍വചനം സാദ്ധ്യമല്ല. വികാരതീവ്രമായ ബന്ധങ്ങള്‍ എന്റെ ശക്തിയാണ്.
? ആത്മാര്‍ത്ഥതയുള്ള ഒരു ചെറുപ്പക്കാരന് നിങ്ങള്‍ എന്താണ് നല്‍കിയിട്ടുള്ളത്
* ഇനിയും നല്‍കാനിരിക്കുന്നതേയുള്ളൂ.
? പങ്കാളിയില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്താണ്
* ഞാന്‍ എന്താണെന്നും എന്റെ ജോലി എന്തെന്നും തിരിച്ചറിയുന്ന ആളായിരിക്കണം.
? വഞ്ചിക്കുന്ന പങ്കാളിക്കു നിങ്ങള്‍ മാപ്പുകൊടുക്കുമോ
* തീര്‍ച്ചയായും. എല്ലാവരും ഒരു സെക്കന്‍ഡ് ചാന്‍സ് പ്രതീക്ഷിക്കുന്നുണ്ട്.
? സെക്സിനെക്കുറിച്ച് എന്താണ് അഭിപ്രായം
യഥാര്‍ത്ഥവും ഉല്‍ക്കടവുമായ പ്രണയം ശാരീരികമായ അടുപ്പത്തിലേക്കു നയിക്കുന്നു. അതോടെ പ്രണയം ബന്ധം സുദൃഢമാകുന്നു.
യഥാര്‍ത്ഥത്തില്‍ കാമമെന്നത് റോക്കറ്റ് സയന്സല്ല. നല്ല കാമുകാനായി, കാമുകിയായി പരസ്പരം പങ്കുവച്ചു കഴിയുക. അങ്ങനെ ജീവിതം മനോഹരമാക്കുക….
COMMENTS