ലണ്ടന്‍ : ജയിംസ് ബോണ്ട് സിനിമകളിലെ നായകനായി ലോക സിനിമാ ചരിത്രത്തില്‍ ഇടം നേടിയ നടന് സര് റോജര്‍ മൂര്‍ (89) അന്തരിച്ചു. അര്‍ബുദ ബാധിതനാ...
ലണ്ടന്‍ : ജയിംസ് ബോണ്ട് സിനിമകളിലെ നായകനായി ലോക സിനിമാ ചരിത്രത്തില്‍ ഇടം നേടിയ നടന് സര് റോജര്‍ മൂര്‍ (89) അന്തരിച്ചു.
അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മൊണാകോയിലായിരിക്കും സംസ്കാരചടങ്ങുകള്‍ എന്ന് കുടുംബ വൃത്തങ്ങള്‍ പറഞ്ഞു.
ഏഴുവട്ടം റോജര്‍ മൂര്‍ ബോണ്ടായി 007 വേഷമിട്ടിരുന്നു. ബ്രിട്ടിഷ് സര്‍ക്കാര്‍ അദ്ദേഹത്തെ സര് പദവി നല്കി ആദരിച്ചു. ''ലിവ് ആന്‍ഡ് ലെറ്റ് ഡൈ'' (1973) ആണ് ആദ്യ ബോണ്ട് ചിത്രം.
നാല്പത്തിയാറാം വയസ്സിലാണ് റോജര്‍ മൂര്‍ ബോണ്ട് പരമ്പരയില്‍ തുടക്കം കുറിച്ചത്. ഈ ചിത്രത്തില്‍ വേഷമിടാന്‍ ഷോണ്‍ കോണറിക്ക് 55 ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. റോജര്‍ മൂറിനെ ഈ വേഷത്തിലേക്കു നിര്‍ദേശിച്ചത് ഷോണ്‍ കോണറിയായിരുന്നു.
റോജര്‍ മൂറിന്റെ രണ്ടാമത്തെ ബോണ്ട് ചിത്രം ''ദ് മാന്‍ വിത്ത് ഗോള്‍ഡന്‍ ഗണ്‍' 1974ല്‍ പുറത്തിറങ്ങി.
1977ല്‍ റിലീസ് ചെയ്ത ദി സ്പൈ ഹൂ ലവ്ഡ് മീക്ക് മൂന്ന് ഓസ്കര് നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു. ''മൂണ്‍ റേക്കര്‍'' (1979), ''ഫോര്‍ യുവര്‍ ഐസ് ഒണ്‍ലി' ' (1981), ''ഒക്ടോപസി'' (1983), ''എ വ്യൂ ടു എ കില്‍'' (1985) എന്നിവയാണ് റോജര്‍ മൂറിന്റെ മറ്റുചിത്രങ്ങള്‍.
1960കളില്‍ ടെലിവിഷന്‍ പരമ്പരയായ ദി പെര്സ്യുഡേഴ്സ് ആന്റ് ദ സെയ്ന്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1991ല്‍ യു.എന്നിന്റെ ഗുഡ്വില് അംബാസഡറായി നിയോഗിക്കപ്പെട്ടു.

COMMENTS