ജോധ്പൂര്‍: ഗോവധത്തിനുള്ള ശിക്ഷ മൂന്നു വര്‍ഷത്തില്‍ നിന്ന് ജീവപര്യന്തമായി ഉയര്‍ത്തിയ വിധിന്യായത്തില്‍ ഗോമൂത്രത്തിന്റെ ഗുണങ്ങള്‍ എടുത്തുപറഞ...
ജോധ്പൂര്‍: ഗോവധത്തിനുള്ള ശിക്ഷ മൂന്നു വര്‍ഷത്തില്‍ നിന്ന് ജീവപര്യന്തമായി ഉയര്‍ത്തിയ വിധിന്യായത്തില്‍ ഗോമൂത്രത്തിന്റെ ഗുണങ്ങള്‍ എടുത്തുപറഞ്ഞ് രാജസ്ഥാന് ജഡ്ജി.
പശുവിന്റെ പാലിനു പകരം വയ്ക്കാന്‍ മറ്റൊന്നില്ല. ഗോമൂത്രം ഔഷധഗുണമുള്ളതും ചികിത്സക്കായി ഉപയോഗിക്കുന്നതുമാണെന്നും പറയുന്നു.
രാജസ്ഥാന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മയാണ് ഗോവധത്തിനു ജീവപര്യന്തം ശിക്ഷ നല്കുന്ന വിധി പുറപ്പെടുവിച്ചത്.
പശുവില്‍ മുപ്പത്തിമൂന്നു കോടി ദേവീദേവന്മാര് വസിക്കുന്നെന്നാണ് വിശ്വാസം. ഓക്സിജന്‍ ശ്വസിച്ച് ഓക്സിജന്‍ പുറത്തുവിടുന്ന ഏക ജീവിയാണ് പശു.
ഹൈന്ദവ ആത്മീയതയുടെ അടിസ്ഥാനം പശുവാണ്. വേദങ്ങള്‍, രാമായണം , മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങള്‍ എന്നിവയിലെല്ലാം പശുവിന്റെ മഹത്വം പറയുന്നുണ്ട്.
പശുവിനെ ദേശീയമൃഗമാക്കണമെന്നും ചീഫ് സെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും പശുവിന്റെ നിയമപരമായ സംരക്ഷകരാകണമെന്നുമുള്ള നിര്‍ദ്ദേശവും വിധിയിലുണ്ട്.
നേപ്പാള്‍ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗാ, യമുന നദികള്‍ക്ക് വ്യക്തി പദവി നല്കിയതുപോലെ പശുവിനും അതുപോലുള്ള പദവി നല്‍കണം.
ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മയുടെ അവസാനത്തെ വിധിന്യായമായിരുന്നു ഇത്. ബുധനാഴ്ച അദ്ദേഹം വിരമിച്ചു. ജയ്പൂരിലെ ഗോശാലയില്‍ അഞ്ഞുറിലേറെ പശുക്കള്‍ ചത്തതുമായി ബന്ധപ്പെട്ട വിധിന്യായത്തിലാണ് ജഡ്ജിയുടെ പരാമര്‍ശങ്ങള്‍.
വിധി മറ്റു സംസ്ഥാനങ്ങളും പിന്തുടരുമെന്നാണ് പ്രതീക്ഷയെന്നും ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മ പറഞ്ഞു.
പിന്നീട് ന്യൂസ് 18 യോട് സംസാരിക്കവെ ദേശീയ പക്ഷി മയില്‍ ബ്രഹ്മചാരിയാണെന്ന് അദ്ദേഹം പറഞ്ഞു.
മയില്‍ ഇണചേരില്ല. പെണ്മയില് ആണ്മയിലിന്റെ കണ്ണുനീര് കുടിച്ചാണ് ഗര്‍ഭം ധരിക്കുന്നത്. ഇക്കാരണത്താലാണ് ശ്രീകൃഷ്ണന് മയില്‍പീലി തലയില്‍ ചൂടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Summary: Rajasthan High Court judge Mahesh Chandra Sharma recommended that the cow be declared the national animal of India shared a baffling view on the national bird peacock, as he described both the species as pious.

COMMENTS